പ്രഭാസിന്റെ രാധേ ശ്യാമിൽ പ്രധാന കഥാപാത്രമായി നടൻ ജയറാമും.  പ്രഭാസുമൊത്ത് നിൽക്കുന്ന ഫോട്ടോ  ഔദ്യോ​ഗിക ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച് ജയറാം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പ്രഭാസിന്റെ ഇരുപതാം ചിത്രമെന്ന പ്രത്യേകതയോടെ എത്തുന്ന രാധേശ്യാം സംവിധാനം ചെയ്യുന്നത്  രാധാകൃഷ്ണ കുമാര്‍ ആണ്. പൂജാ ഹെ​ഗ്ഡേയാണ് നായിക.

ഇക്കഴിഞ്ഞ ദിവസമാണ് ജയറാം ഇൻസ്റ്റ​ഗ്രാമിൽ അക്കൗണ്ട് ആരംഭിച്ചത്.

പുത്തൻ പുതു കാലൈ' എന്ന തമിഴ് ആന്തോളജി ചിത്രമാണ് ജയറാമിന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്. ആന്തോളജിയിലെ ഇളമൈ ഇതോ ഇതോ എന്ന ചിത്രത്തിൽ  ജയറാമിനൊപ്പം  മകൻ കാളിദാസ്, ഉർവശി, കല്യാണി പ്രിയദർശൻ എന്നിവർ വേഷമിട്ടിരുന്നു. ജയറാമിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് കാളിദാസാണ്, ഉർവശിയുടേത് കല്യാണി പ്രിയദർശനും.

'നമോ'  സംസ്കൃത ചിത്രമാണ് റിലീസിന് തയ്യാറെടക്കുന്ന ജയറാം ചിത്രം.  കുചേല ബ്രാഹ്മണനായുള്ള കഥാപാത്രമാണ് ചിത്രത്തിൽ  ജയറാം അവതരിപ്പിക്കുക. അല്ലു അർജുൻ നായകനായെത്തിയ അല വൈകുണ്ഠുപുരമുലോ ആണ് ജയറാം പ്രധാന കഥാപാത്രമായെത്തി നേരത്തെ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം. അല്ലുവിന്റെ അച്ഛന്റെ വേഷമാണ് ചിത്രത്തിൽ ജയറാം കൈകാര്യം ചെയ്തത്. കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. 

Content Highlights : Jayaram In Prabhas New Movie Radhe Shyam Pooja Hegde