വിശന്ന് പൊരിഞ്ഞ് പ്രഭു അലറുന്നു, ഞാൻ കണ്ണിൽപ്പെടാതെ ഒളിച്ചിരുന്നു; രസകരമായ കഥയുമായി ജയറാം


പൊന്നിയിൻ സെൽവനിൽ പ്രധാനപ്പെട്ട ഒരു വേഷം അവതരിപ്പിക്കുന്ന നടൻ പ്രഭുവിനെ പറ്റിച്ച കഥയാണ് ജയറാം പറഞ്ഞത്.

ജയറാം | ഫോട്ടോ: ശ്രീജിത്ത് പി രാജ് | മാതൃഭൂമി

ണിരത്നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡചിത്രം പൊന്നിയിൻ സെൽവൻ റിലീസിന് തയ്യാറെടുക്കുകയാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് നടന്നത്. കമൽഹാസനും രജനികാന്തുമുൾപ്പെടെ നിരവധി പ്രമുഖരാണ് ചടങ്ങിൽ പങ്കെടുത്തത്. ഈ ചടങ്ങിൽ വെച്ച് ജയറാം പറഞ്ഞ രസകരമായ ഒരു സംഭവകഥ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

പൊന്നിയിൻ സെൽവനിൽ പ്രധാനപ്പെട്ട ഒരു വേഷം അവതരിപ്പിക്കുന്ന നടൻ പ്രഭുവിനെ പറ്റിച്ച കഥയാണ് ജയറാം പറഞ്ഞത്. ആ കഥ ഇങ്ങനെ.

"ചിത്രത്തിന്റെ അവസാനദിവസ ഷൂട്ടിങ്. ആയിരക്കണക്കിനാളുകൾ ഉള്ളതുകൊണ്ട് സംവിധായകൻ മണിരത്നം നല്ല തിരക്കിലായിരുന്നു. എനിക്കും പ്രഭുവിനും ഒരു കാരവാനാണ് ഉണ്ടായിരുന്നത്. പുലർച്ചെ നാലരയായപ്പോൾ പ്രഭു എഴുന്നേറ്റിട്ട് തന്റെ കയ്യിൽ രണ്ട് ഭക്ഷണപ്പൊതികളുണ്ടെന്നും ഒരുമിച്ച് കഴിക്കാമെന്നും പറഞ്ഞു. ഈ സമയത്ത് ഇതെങ്ങനെ കഴിക്കുമെന്ന് ഞാൻ ചോദിച്ചു. മണിരത്നമാണ് ആള്, ഷൂട്ടിങ് തുടങ്ങിയാൽ ഭക്ഷണം കഴിക്കാൻ സമയം കിട്ടിയെന്ന് വരില്ലെന്ന് പ്രഭുസാർ പറഞ്ഞു.

ഞാൻ ആ സമയം പുറത്തേക്കിറങ്ങി ഒന്ന് കറങ്ങിയിട്ട് തിരിച്ചുവന്നു. എന്നിട്ട് പ്രഭുസാറിനോട് ഒരു കള്ളം പറഞ്ഞു. ഒറ്റ ഷോട്ട് കഴിയുമ്പോൾ ഭക്ഷണം കഴിക്കാനും മറ്റുമുള്ള സമയം കിട്ടുമെന്ന് മണിരത്നം സാർ പറഞ്ഞെന്നായിരുന്നു അത്. അങ്ങനെ ഷൂട്ടിങ് ആറുമണിക്ക് തുടങ്ങി. സമയം പോകുകയാണ്. പത്ത് മണി കഴിഞ്ഞപ്പോൾ മുതൽ പ്രഭുസാറിന്റെ ശബ്ദം കേൾക്കാൻ തുടങ്ങി... മണി എനിക്ക് വിശക്കുന്നു എന്ന്. രണ്ട് മണിയായിട്ടും ഭക്ഷണം കഴിക്കാനുള്ള ഇടവേള കിട്ടുന്നില്ല. ഞാൻ പ്രഭുസാറിന്റെ കണ്ണിൽപ്പെടാതെ ഒളിച്ചിരുന്നു.

കുറച്ചുകഴിഞ്ഞപ്പോഴുണ്ട് വേറൊരു സംഭാഷണം കേൾക്കുന്നു. ഇവിടെ എവിടെയോ മൊട്ടയടിച്ച ഒരാൾ ഒളിച്ചിരിക്കുന്നുണ്ട്. അവന്റെ കയ്യിൽ ഒരു വടിയുമുണ്ടാകും. ആരെങ്കിലും അവനെ കണ്ടാൽ ആ വടിയെടുത്ത് അവന്റെ തലയ്ക്ക് തന്നെ ഒന്നുകൊടുത്തേക്ക് എന്ന്. പ്രഭുസാറായിരുന്നു അത്. വിശപ്പ് താങ്ങാൻ പറ്റാതെ അദ്ദേഹം ശരിക്കും കഷ്ടപ്പെട്ടു." ജയറാം അവസാനിപ്പിച്ചു.

500 കോടിയോളം രൂപ മുതൽമുടക്കിൽ നിർമ്മിച്ച ചിത്രത്തിൽ വിക്രം, ഐശ്വര്യ റായി, കാർത്തി, ജയം രവി, ശരത് കുമാർ, പ്രകാശ് രാജ്, തൃഷ, ഐശ്വര്യ ലക്ഷ്മി, ലാൽ തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. പ്രശസ്ത തമിഴ് സാഹിത്യകാരൻ കൽക്കിയുടെ ഇതേ പേരിലുള്ള വിഖ്യാത നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചി‌രിക്കുന്നത്. മണിരത്നത്തിന്റെ പ്രൊഡക്ഷൻ ബാനറായ മദ്രാസ് ടാക്കീസിനും ചിത്രത്തിൽ നിർമ്മാണ പങ്കാളിത്തമുണ്ട്.

ചോള രാജവംശത്തിലെ പ്രധാന ഭരണാധികാരിയായിരുന്ന അരുൺമൊഴിവർമൻ എന്ന രാജരാജ ചോഴൻ എന്ന പൊന്നിയിൻ ശെൽവന്റെ കഥയാണ് സിനിമയുടെ ഇതിവൃത്തം. ഈ മാസം 30-ന് പുറത്തിറങ്ങുന്ന ചിത്രം ​ശ്രീ ​ഗോകുലം മൂവീസാണ് കേരളത്തിലെ തീയേറ്ററുകളിലെത്തിക്കുന്നത്.

Content Highlights: jayaram funny speech at ponniyin selvan trailer launch, jayaram about prabhu and maniratnam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented