ജയറാം പാർവതിയ്ക്കും മാളവികയ്ക്കുമൊപ്പം മാളികപ്പുറം കാണാനെത്തിയപ്പോൾ
മാളികപ്പുറം കണ്ട് കണ്ണ് നിറഞ്ഞ് നടന് ജയറാം. ചിത്രം നല്കിയ സംതൃപ്തിയിലും അനുഭൂതിയിലും മലയാളത്തില്‍ മമ്മൂട്ടി പറയുന്ന ആമുഖം തമിഴില്‍ താന്‍ പറഞ്ഞുകൊള്ളാമെന്ന വാഗ്ദാനവും നടന് പങ്കുവെച്ചു. ചെന്നൈയില്‍ കുടുംബത്തിനൊപ്പമാണ് ജയറാം 'മാളികപ്പുറം' കണ്ടത്. തീയറ്ററില്‍ നിന്ന് ഇറങ്ങിയ ഉടന്‍ വിളിച്ചത് ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാളായ ആന്റോ ജോസഫിനെയാണ്. സിനിമകണ്ടിരിക്കെ പലപ്പോഴും തന്റെ കണ്ണുകള്‍ നിറഞ്ഞുവെന്നും പൂര്‍ത്തിയായപ്പോള്‍ കുറേനേരത്തേക്ക് ഒന്നും പറയാനായില്ലെന്നും ജയറാം ആന്റോയോട് പറഞ്ഞു. ആന്റോയോട് സംസാരിക്കുമ്പോഴും 'മാളികപ്പുറം'നല്കിയ കാഴ്ചാനുഭവത്തില്‍ ജയറാമിന്റെ വാക്കുകള്‍ ഇടറി.
ഇതിനൊപ്പമാണ് മമ്മൂട്ടി പറയുന്ന ആമുഖം ചിത്രത്തിന്റെ തമിഴ്പതിപ്പില്‍ താന്‍ പറഞ്ഞുകൊള്ളാമെന്ന വാഗ്ദാനം ജയറാം മുന്നോട്ടുവെച്ചത്. തികഞ്ഞ അയ്യപ്പഭക്തനായ ജയറാം മുടങ്ങാതെ ശബരിമല ദര്‍ശനം നടത്തുന്നയാളാണ്.
ആന്റോ ജോസഫും വേണുകുന്നപ്പള്ളിയും ചേര്‍ന്ന് നിര്‍മിച്ച് വിഷ്ണുശശിശങ്കര്‍ സംവിധാനം ചെയ്ത 'മാളികപ്പുറം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. ഉണ്ണിമുകുന്ദന് നായകനായ ചിത്രത്തെ പുകഴ്ത്തി ഒരുപാട് പ്രശസ്തവ്യക്തികള്‍ രംഗത്തെത്തിയിരുന്നു. സോഷ്യല്‍മീഡിയയിലും 'മാളികപ്പുറം' തരംഗമാണ്. 'കേരളത്തിന്റെ കാന്താര'എന്നാണ് ചിത്രത്തെ പലരും വിശേഷിപ്പിക്കുന്നത്.
സൈജുകുറുപ്പ്,രമേഷ് പിഷാരടി,ടി.ജി.രവി തുടങ്ങിയവര്‍ക്കൊപ്പം ബാലതാരങ്ങളായ ദേവനന്ദന,ശ്രീപദ് യാന്‍ എന്നിവരുടെ പ്രകടനവും പ്രേക്ഷകപ്രശംസനേടുന്നു. അഭിലാഷ് പിള്ളയാണ് തിരക്കഥ. ചായാഗ്രഹണം വിഷ്ണുനാരായണനും എഡിറ്റിങ് ഷമീര്‍ മുഹമ്മദും നിര്‍വ്വഹിക്കുന്നു. സംഗീതം രഞ്ജിന്‍രാജ്.
Content Highlights: jayaram emotional after watching unni mukundan's malikappuram with parvathy malavika jayaram
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..