കൊച്ചി: കാന്‍സര്‍ രോഗിയായ ആറു വയസ്സുകാരിക്കും ജന്മനാ വൃക്ക തകരാറിലായ പിഞ്ചുകുഞ്ഞിനും സഹായവുമായി നടന് ജയറാമിന്റെ ആരാധകര്‍ ഒത്തുകൂടി.
ധനശേഖരണാര്‍ത്ഥം കൊച്ചി സരിത തിയേറ്ററില്‍ കരോക്കെ ഗാനമേളയും സംഘടിപ്പിച്ചു. ഇതില്‍ നിന്നുള്ള നിന്നുള്ള വരുമാനം കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് നടന് ജയറാം കൈമാറും.
ആദിത്യ, ഹിമ എന്നീ കുട്ടികള്‍ക്കായാണ് ഫാന്‍സ് അസോസിയേഷന് സഹായഹസ്തം നീട്ടിയത്. തിയേറ്ററില്‍ എത്തിയ പ്രേക്ഷകരും ഈ സംരംഭത്തിന് സഹായമേകി.
സണ്ണി സില്‍ക്സ് ഉടമ സണ്ണിയുടെ സംഭാവനയും കരോക്കെ നടത്തി പിരിഞ്ഞു കിട്ടിയ പണവും ജയറാം ഫാന്‍സ് അസോസിയേഷന് സെക്രട്ടറി ഷാഹുല്‍ കോട്ടയത്തിനു ഹൈബി ഈഡന് എം.എല്‍.എ കൈമാറി.
തുടര്‍ന്ന് നടന്ന ഗാനമേള സംഗീത സംവിധായകന് രതീഷ് വേഗ, ഗായകന് നജിം ഇര്‍ഷാദ് എന്നിവര്‍ നയിച്ചു.
ജയറാം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന അച്ചായന്‍സ് എന്നാ ചിത്രത്തിന്റെ സംവിധായകന് കണ്ണന് താമരക്കുളം, തിരക്കഥാകൃത്ത് സേതു, പ്രൊഡക്ഷന്‍ കോണ്ട്രോളര് ബാദുഷ, സംവിധായകന് ബെന്നി .പി.തോമസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..