ജയറാം ​ഗുരുസ്വാമിയെന്ന് ജയം രവി; ഒരു രൂപ പോലും ദക്ഷിണ തന്നില്ലല്ലോ എന്ന് ജയറാം


സുഹൃത്തുക്കൾക്കൊപ്പമാണ് രണ്ടുപേരും ശബരിമലയിലെത്തിയത്. സന്ദർശനത്തിനിടെ ജയറാമും ജയം രവിയും മാതൃഭൂമി ന്യൂസിനോട് സംസാരിച്ചു.

ജയറാമും ജയം രവിയും ശബരിമലയിൽ | ഫോട്ടോ: സ്ക്രീൻ​ഗ്രാബ് | മാതൃഭൂമി ന്യൂസ്

ലയാളികളുടേയും തമിഴരുടേയും ഇഷ്ടതാരങ്ങളാണ് ജയറാമും ജയം രവിയും. നല്ല വ്യക്തിബന്ധം കാത്തുസൂക്ഷിക്കുന്നവരുമാണ് രണ്ടു പേരും. പതിവുപോലെ ശബരിമലയിൽ മകരവിളക്ക് കാണാനെത്തി ഇരുതാരങ്ങളും. സുഹൃത്തുക്കൾക്കൊപ്പമാണ് രണ്ടു പേരും ശബരിമലയിലെത്തിയത്. സന്ദർശനത്തിനിടെ ജയറാമും ജയം രവിയും മാതൃഭൂമി ന്യൂസിനോട് സംസാരിച്ചു.

എപ്പോഴത്തേയും പോലെ മകരജ്യോതി കാണാനാണ് വന്നതെന്ന് പറഞ്ഞ ജയം രവി ജയറാമിനെ ​ഗുരുസ്വാമിയെന്നാണ് വിശേഷിപ്പിച്ചത്. ​ഗുരുസ്വാമിയും നടനുമായ ജയറാം സാർ, ശശി സ്വാമി എന്നിവർക്കൊപ്പമാണ് വന്നത്. ഇവർ എപ്പോഴും കൂടെ വരാറുണ്ട്. എല്ലാം പോസിറ്റീവായാണ് കാണുന്നതെന്നും ജയം രവി പറഞ്ഞു. ​

ഗുരുസ്വാമിയാണെങ്കിലും ഒരു രൂപ ദക്ഷിണ തന്നില്ലെന്നാണ് ജയംരവിയുടെ വാക്കുകൾക്ക് ജയറാം തമാശരൂപേണ മറുപടി പറഞ്ഞത്. ശബരിമലയെ സംബന്ധിച്ചിടത്തോളം ഒന്നും ആരുടേയും നിയന്ത്രണത്തിലല്ല. അദൃശ്യമായ ഒരു ശക്തികൊണ്ട് നടക്കുന്നതാണ് എല്ലാം. ആ പ്രതിഭാസം വർഷങ്ങളായി നേരിൽക്കാണുന്ന വ്യക്തിയാണ് ഞാൻ. പത്ത് പതിനഞ്ച് വർഷമായി തുടർച്ചയായി മകരവിളക്ക് കാണാനെത്തുന്നുണ്ടെന്നും ജയറാം പറഞ്ഞു.

മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവനിൽ ജയം രവിയായിരുന്നു ടൈറ്റിൽ റോളിൽ. ആഴ് വാർ കടിയാൻ നമ്പി എന്ന കഥാപാത്രമായി വേറിട്ട രൂപഭാവങ്ങളിൽ ജയറാമും ചിത്രത്തിലുണ്ടായിരുന്നു. വിക്രം, കാർത്തി, ഐശ്വര്യാ റായ്, തൃഷ, ഐശ്വര്യ ലക്ഷ്മി, ശരത്കുമാർ, പാർത്ഥിപൻ, പ്രഭു, കിഷോർ, അശ്വിൻ കാകുമാനു, പ്രകാശ് രാജ്, ലാൽ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ചിത്രത്തിന്റെ രണ്ടാം ഭാ​ഗം ഈ വർഷം ഏപ്രിൽ 28-നാണ് തിയേറ്ററുകളിലെത്തുന്നത്.

Content Highlights: jayaram and jayam ravi visited sabarimala, jayaram in sabarimala, jayam ravi in sabarimala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023

Most Commented