എനിക്ക് മാത്രം മുറിയിലേക്ക് ബിയർ കൊടുത്തുവിടും, കുടവയർ വെയ്ക്കാൻ - രസകരമായ കഥപറഞ്ഞ് ജയറാം


ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ.

ജയറാം | ഫോട്ടോ: ബി. മുരളികൃഷ്ണൻ | മാതൃഭൂമി

പ്രഖ്യാപിച്ച നാൾ മുതൽ തന്നെ തെന്നിന്ത്യൻ സിനിമാലോകം ഉറ്റുനോക്കുന്ന ബ്രഹ്മാണ്ഡചിത്രമാണ് 'പൊന്നിയിൻ സെൽവൻ 1'. വൻതാരനിര അണിചേരുന്ന ചിത്രത്തിൽ ആൾവാർകടിയാൻ നമ്പി എന്ന കഥാപാത്രവുമായി ജയറാമും എത്തുന്നുണ്ട്. ഈ കഥാപാത്രത്തേക്കുറിച്ച് ഒരു രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

തല മുണ്ഡനം ചെയ്ത് കുടവയറുള്ളയാളാണ് നമ്പി. വയറുണ്ടാക്കാൻ തായ്ലൻഡിൽ ഷൂട്ട് നടക്കുന്ന സമയത്ത് മണിരത്നം തന്റെ മുറിയിലേക്ക് ബിയർ വരെ കൊടുത്തുവിട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്."അല വൈകുണ്ഠപുരം ലോ എന്ന ചിത്രത്തിൽ അല്ലു അർജുന്റെ അച്ഛനായി അഭിനയിക്കുന്ന അവസരത്തിൽ സിക്സ് പാക്കൊക്കെ ആക്കാനുള്ള ശ്രമത്തിലായിരുന്നു. ഇതിനേക്കുറിച്ച് അല്ലു അർജുനോട് പറയുകയും ചെയ്തിരുന്നു. മൂന്ന് മാസമുണ്ടായിരുന്നു ഷൂട്ടിങ്. അപ്പോഴേക്കും ഭാരമൊക്കെ കുറഞ്ഞിരുന്നു. അങ്ങനെയിരിക്കേയാണ് മണി സാർ വിളിച്ചിട്ട് കഥാപാത്രത്തേക്കുറിച്ച് പറഞ്ഞത്. രണ്ടു വർഷത്തേക്ക് കുടുമി മാത്രമേ തലയിലുണ്ടാവൂ, വയർ ഉണ്ടാക്കണം എന്നു പറഞ്ഞു. ഇപ്പോഴാണ് ശരീരം ഇങ്ങനെയാക്കിയെടുത്തത് എന്നാണ് അപ്പോൾ തോന്നിയത്." ജയറാം പറഞ്ഞു.

"പക്ഷേ, ഇതുപോലൊരു കഥാപാത്രം ഇനി കിട്ടില്ലല്ലോ. നന്നായി ഭക്ഷണം കഴിക്കാൻ തുടങ്ങി. എനിക്ക് മാത്രമായി സെറ്റിൽ ഭക്ഷണമുണ്ടായിരുന്നു. ഇന്റർവ്യൂവിൽ പറയാൻ പാടില്ലാത്തതാണ്. തായ്ലാൻഡിൽ ഷൂട്ടിങ് നടക്കുമ്പോൾ എനിക്ക് മാത്രമായി റൂമിലേക്ക് ബീയർ കൊടുത്തുവിടും. ഷൂട്ടിങ് കഴിയുന്നതുവരെ എന്റെ മുഖത്ത് നോക്കാതെ വയറിലേക്കാണ് അദ്ദേഹം നോക്കിക്കൊണ്ടിരുന്നത്." ജയറാം കൂട്ടിച്ചേർത്തു.

ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പൊന്നിയിൻ സെൽവൻ'. രണ്ട് ഭാ​ഗങ്ങളിലായിറങ്ങുന്ന ചിത്രത്തിൽ വിക്രം, ജയംരവി, കാർത്തി, ഐശ്വര്യ റായ്, തൃഷ, ഐശ്വര്യ ലക്ഷ്മി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങിയവരാണ് പ്രധാനവേഷങ്ങളിലെത്തുന്നത്.

മണിരത്‌നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രോഡക്ഷനും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. എ.ആർ. റഹ്മാനാണ് സം​ഗീതം. തമിഴ്, ഹിന്ദി, തെലുഗു, മലയാളം, കന്നഡ എന്നീ അഞ്ചു ഭാഷകളിൽ അവതരിപ്പിക്കുന്ന "പൊന്നിയിൻ സെൽവൻ " സെപ്റ്റംബർ 30-ന് ശ്രീ ഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലൻ കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നു. പി.ആർ.ഒ-ശബരി.

Content Highlights: jayaram about his makeover in ponniyin selvan, maniratnam, vikram


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented