ജയരാജ് നാരായണൻ
തിരുവനന്തപുരം: ഗായകന് ജയരാജ് നാരായണന് യുഎസ്സില്‍ വാഹനാപകടത്തില്‍ മരിച്ചു. ഷിക്കാഗോയില്‍ വെച്ചാണ് വാഹനാപകടം ഉണ്ടായത്. എരൂര്‍ ജയാലയത്തില്‍ പരേതനായ നങ്ങ്യാരത്ത് മഠത്തില്‍ നാരായണന് കുട്ടിയുടെയും ശാന്തകുമാരിയുടെയും മകനാണ്.
ഭാര്യ: മായ. മക്കള്‍: മേഘ്ന, ഗൗരി. സഹോദരങ്ങള്‍: ജയദേവ് നാരായണ്‍, ജയശ്രീ സുനില്‍. സംസ്കാരം പിന്നീട് നടക്കും. 14 വര്‍ഷം കര്‍ണാടക സംഗീതം പഠിച്ചതിന് ശേഷമാണ് ജയരാജ് നാരായണന് ഗാനാലാപന രംഗത്തേക്ക് വരുന്നത്.
Content Highlights: Malayali singer Jayaraj Narayanan dies in US, accident
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..