സുവർണ കാലഘട്ടത്തിന്റെ ശിൽപ്പി, പൊന്നിയിൻ സെൽവനിൽ രാജ രാജ ചോളനായി ജയം രവി


സുവർണ കാലഘട്ടത്തിന്റെ ശിൽപ്പി എന്നാണ് ലൈക്ക പ്രൊഡക്ഷൻസും മദ്രാസ് ടാക്കീസും പുറത്തുവിട്ട പോസ്റ്ററിൽ കഥാപാത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. 

പൊന്നിയിൻ സെൽവനിൽ രാജ രാജ ചോളനായി ജയം രവി | ഫോട്ടോ: twitter.com/actor_jayamravi

ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി വൻ താര സന്നാഹത്തോടെ മണിരത്നം അണിയിച്ചൊരുക്കിയ മൾട്ടി സ്റ്റാർ ബ്രഹ്മാണ്ഡ ചിത്രമാണ് 'പൊന്നിയിൻ സെൽവൻ' ( പിഎസ്-1 ). കാർത്തിയുടെ വന്തിയ തേവൻ, വിക്രമിൻ്റെ ആദിത്യ കരികാലൻ, ഐശ്വര്യ റായ് ബച്ചൻ്റെ നന്ദിനി, തൃഷയുടെ കുന്ദവൈ എന്നീ ക്യാരക്ടർ ലുക്കുകളാണ് ഇതു വരെ പുറത്ത് വിട്ടത്. എന്നാൽ ആരായിരിക്കും പൊന്നിയിൻ സെൽവൻ എന്ന ദുരൂഹതയും അഭ്യൂഹവും ആകാംഷയും ആരാധകരിൽ നില നിൽക്കയായിരുന്നു.

ആ സസ്പെൻസിന് ഇന്ന് തിരശ്ശീല വീണിരിക്കുകയാണ്. ജയം രവിയാണ് പൊന്നിയിൻ സെൽവൻ എന്ന രാജ രാജ ചോഴൻ അരുൾമൊഴി വർമനായി എത്തുന്നത്. സുവർണ കാലഘട്ടത്തിന്റെ ശിൽപ്പി എന്നാണ് ലൈക്ക പ്രൊഡക്ഷൻസും മദ്രാസ് ടാക്കീസും പുറത്തുവിട്ട പോസ്റ്ററിൽ കഥാപാത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.

പത്താം നൂറ്റാണ്ടിൽ ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടർ പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കൾക്കും ചതിയന്മാർക്കും ഇടയിൽ നടക്കുന്ന പോരാട്ടങ്ങളും ത്യാഗങ്ങളും നേട്ടങ്ങളും ചടുലതയോടെ അവതരിപ്പിക്കുന്ന ചിത്രമായിരിക്കും പൊന്നിയിൻ സെൽവൻ എന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്.

റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, ബാബു ആൻ്റണി , പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, , അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തിലുണ്ട്. എ.ആർ.റഹ്മാനാണ് സംഗീതസംവിധായകൻ. റീലീസ് തിയതി പ്രഖ്യാപിച്ചു കൊണ്ട് ചിത്രത്തിലെ പ്രാധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങളുടെ ക്യാരക്ടർ ലുക്ക് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്നത് സിനിമാ പ്രേമികൾക്കിടയിലും മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും വൈറലും ട്രെൻഡിങ്ങും ആയിരുന്നു.

മണിരത്നത്തിൻ്റെ സ്വപ്ന പദ്ധതിയായ ചിത്രം രണ്ടു ഭാഗങ്ങങ്ങളായാണ് പുറത്തിറങ്ങുന്നത്. ആദ്യഭാ​ഗം ഈ വർഷം സെപ്റ്റംബർ 30-ന് റിലീസ് ചെയ്യും. പി ആർ ഒ -സി.കെ.അജയ് കുമാർ.

Content Highlights: jayam ravi as raja raja cholan, maniratnam, ponniyin selvan part 1

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented