ക്യാപ്റ്റൻ എന്ന ചിത്രത്തിലെ ജയസൂര്യയുടെ കഥാപാത്രത്തെ ആസ്പദമാക്കി കിഷോർ ബാബു വയനാട് ഒരുക്കിയ ചിത്രം
ലൈഫ് പ്ലാനര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ പുതിയ സംരംഭം ആയ ഫിലിമാറ്റിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ആന്‍ഡ് സിനിമയുടെ (FIFAC) ഇടപ്പള്ളി പത്തടിപ്പാലം ക്യാമ്പസ്സില്‍ ജയഭാവങ്ങള്‍ എന്ന പേരില്‍ കഥാപാത്ര ക്യാന്‍വാസ് പ്രദര്‍ശനം നടക്കുന്നു.
മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ നടന്‍ ജയസൂര്യയുടെ അഭിനയജീവിതത്തിലെ നാഴികക്കല്ലുകളായ 45 കഥാപാത്രങ്ങളെ അതാതു സിനിമകളുടെ കഥാതന്തുവുമായി കോര്‍ത്തിണക്കി കിഷോര്‍ ബാബു വയനാട് എന്ന സിനിമ മേഖലയിലെ പുതിയ തലമുറയില്‍ പ്രശസ്തനായ ഡിജിറ്റല്‍ ക്രീയേറ്റീവ് ആര്‍ട്ടിസ്‌റ് ആണ് ഈ കലാസൃഷ്ടികള്‍ക്കു പിന്നില്‍. സിനിമകള്‍ക്ക് ക്രീയേറ്റീവ് പോസ്റ്റര്‍, കലാസംവിധാനം, പ്രൊമോഷണല്‍ ആര്‍ട്ട് തുടങ്ങി വിവിധ മേഖലകളില്‍ തന്റെ കയ്യൊപ്പു പതിപ്പിച്ച കിഷോറിന്റെ ആറ് വര്‍ഷത്തെ കാത്തിരിപ്പും പ്രയത്‌നവുമാണ് ഇവിടെ സാക്ഷാത്കരിക്കുന്നത്.
സ്‌ക്രീന്‍ ആക്ടിങ് സ്‌പെഷ്യല്‍ സ്‌കൂള്‍ ആയ ഫിഫാകിന്റെ പത്തടിപ്പാലം ക്യാമ്പസ്സിന്റെ ഉദ്ഘടനദിവസമായ ഏപ്രില്‍ 23 ശനിയാഴ്ച രാവിലെ 11 മണി മുതല്‍ രാത്രി 8 മണി വരെയാണ് ക്യാന്‍വാസ് ചിത്രപ്രദര്‍ശനം. രാവിലെ 11 മണിക്ക് നടന്‍ ജയസൂര്യ തന്നെ ഈ പ്രദര്‍ശനത്തിന് ഭദ്രദീപം കൊളുത്തി തുടക്കം കുറിക്കുവാന്‍ നേരിട്ട് എത്തുന്നു. ജയസൂര്യയോടൊപ്പം സിനിമാപ്രവര്‍ത്തകരും കിഷോര്‍ ബാബുവിന്റെ കലാപ്രതിഭ നേരില്‍ കാണാന്‍ എത്തുന്നു.
Content Highlights: Jayabhavangal Character Canvas Exhibition, Kishore Babu, Wayanad Jayasurya


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..