ശാന്തേ, സൗമ്യേ, ശാലീനേ, ശ്രീലോലേ, വീടിൻ സൗഭാ​ഗ്യം നീയേ; ജയ ജയ ജയ ജയ ഹേ ടീസർ


കൊല്ലത്തും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരിച്ച സിനിമയിൽ തമാശയ്ക്ക് ഏറെ പ്രാധാന്യമുണ്ട്.

ജയ ജയ ജയ ജയ ഹേ ടീസറിൽ നിന്നൊരു രം​ഗം | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

ജാനേമൻ എന്ന സിനിമക്ക് ശേഷം ചിയേഴ്‌സ് എന്റർടൈൻമെന്റസ് അവതരിപ്പിക്കുന്ന 'ജയ ജയ ജയ ജയ ഹേ' എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവന്നു. ചിയേഴ്‌സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യർ, ഗണേഷ് മേനോൻ എന്നിവരും സൂപ്പർ ഡ്യൂപ്പർ ഫിലിംസിന്റെ ബാനറിൽ അമൽ പോൾസനും ചേർന്നു നിർമ്മിക്കുന്ന ചിത്രത്തിൽ ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്നു.

മുത്തുഗൗ, അന്താക്ഷരി തുടങ്ങിയ സിനിമകളിലുടെ പ്രശസ്തി നേടിയ വിപിൻ ദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകനും നാഷിദ് മുഹമ്മദ്‌ ഫാമിയും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ഒരു ഫാമിലി എന്റർടെയ്നർ ആയ ചിത്രത്തിൽ വലിയ താരനിര അണിനിരക്കുന്നുണ്ട്. ആനന്ദ് മൻമഥൻ, അസീസ്,സുധീർ പറവൂർ, നോബി മാർക്കോസ്, മഞ്ജു പിള്ള എന്നിവരാണ് മറ്റുള്ള പ്രധാന വേഷങ്ങളിൽ.കൊല്ലത്തും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരിച്ച സിനിമയിൽ തമാശയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. നേരത്തെ പുറത്ത് വന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. ദമ്പതികളായി ദർശനയും ബേസിലും വേഷമിടുന്നു. ഐക്കൺ സിനിമാസ് ' ജയ ജയ ജയ ജയ ഹേ ' യുടെ വിതരണക്കാർ. ബബ്ലു അജുവാണ് ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി (DOP). ജോൺ കുട്ടിയാണ് എഡിറ്റിങ്. അങ്കിത് മേനോൻ സംഗീത സംവിധാനം നിർവഹിക്കുന്നു.

ഗാനരചന - വിനായക് ശശികുമാർ, ശബരീഷ് വർമ്മ, ജമൈമ. ഫെലിക്സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. കല - ബാബു പിള്ള, ചമയം - സുധി സുരേന്ദ്രൻ, വസ്ത്രലങ്കാരം - അശ്വതി ജയകുമാർ, നിർമ്മാണ നിർവഹണം - പ്രശാന്ത് നാരായണൻ, മുഖ്യ സഹ സംവിധാനം - അനീവ് സുരേന്ദ്രൻ, ധനകാര്യം - അഗ്നിവേഷ്, പ്രൊഡക്ഷൻ കോർഡിനേറ്റർ - ഐബിൻ തോമസ്, നിശ്ചല ചായാഗ്രഹണം -എസ് ആർ കെ, വാർത്താ പ്രചരണം - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

യെല്ലോ ടൂത്ത് ആണ് പബ്ലിസിറ്റി ഡിസൈൻസ്. ദീപാവലി റീലീസായി 'ജയ ജയ ജയ ജയ ഹേ ' തീയേറ്ററുകളിൽ പ്രേക്ഷകർക്ക് മുന്നിലെത്തും.

Content Highlights: jaya jaya jaya jaya hey teaser, basil joseph and darshana rajendran

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented