ദർശനയെ പൊട്ടിച്ചിരിപ്പിച്ച് ബേസിലിന്റെ ഫോട്ടോ പോസ്!! 'ജയ ജയ ജയ ജയ ഹേ' മേക്കിങ് വീഡിയോ


ഇവരുടെ വിവാഹ വേഷത്തിലുള്ള ആ ഫോട്ടോ തന്നെയാണ് ഫസ്റ്റ് ലുക്ക്‌ ആയി കുറച്ചു ദിവസങ്ങൾക്കു മുന്നിൽ പുറത്ത് വന്നത്.   

'ജയ ജയ ജയ ജയ ഹേ' മേക്കിങ് വീഡിയോ | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

ജാനേമൻ എന്ന സിനിമക്ക് ശേഷം ചിയേഴ്‌സ് എന്റർടൈൻമെന്റസ് അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് 'ജയ ജയ ജയ ജയ ഹേ'. ബേസിൽ ജോസഫും ദർശനാ രാജേന്ദ്രനും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ രസകരമായ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

വധൂവരന്മാരുടെ വേഷത്തിൽ ഫോട്ടോക്ക് പോസ് ചെയ്യുന്ന ബേസിലിനെയും ദർശനയെയും വിഡിയോയിൽ കാണാം. ബേസിൽ ഫോട്ടോക്ക് പോസ് ചെയ്യുന്ന രീതി സ്റ്റിൽ ഫോട്ടോഗ്രാഫർ ദർശനക്കും സെറ്റിൽ ഉള്ളവർക്കും കാണിച്ചു കൊടുക്കുന്നതും അതുകണ്ട് എല്ലാവരും പൊട്ടിച്ചിരിക്കുന്നതും വീഡിയോയിൽ കാണാം. ഇവരുടെ വിവാഹ വേഷത്തിലുള്ള ആ ഫോട്ടോ തന്നെയാണ് ഫസ്റ്റ് ലുക്ക്‌ ആയി കുറച്ചു ദിവസങ്ങൾക്കു മുമ്പ് പുറത്ത് വന്നത്.

മുത്തുഗൗ അന്താക്ഷരി, എന്നി സിനിമകൾ ഒരുക്കി ശ്രദ്ധ നേടിയ വിപിൻ ദാസാണ് സംവിധായകൻ. സംവിധായകനും. സംവിധായകൻ വിപിൻ ദാസും നാഷിദ് മുഹമ്മദ്‌ ഫാമിയും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ചിയേഴ്‌സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യർ, ഗണേഷ് മേനോൻ എന്നിവരും സൂപ്പർ ഡ്യുപ്പർ ഫിലിംസിന്റെ ബാനറിൽ അമൽ പോൾസനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ഐക്കൺ സിനിമാസ് ' ജയ ജയ ജയ ജയ ഹേ ' യുടെ വിതരണക്കാർ. ബബ്ലു അജുവാണ് ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി (DOP), ജോൺ കുട്ടിയാണ് എഡിറ്റിങ് വിഭാഗം കൈകാര്യം ചെയ്യുന്നത്. അങ്കിത് മേനോൻ സംഗീത സംവിധാനം നിർവഹിക്കുന്നു. ഫെലിക്സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. ഗാനരചന - വിനായക് ശശികുമാർ, ശബരീഷ് വർമ്മ, കല - ബാബു പിള്ള, ചമയം - സുധി സുരേന്ദ്രൻ, വസ്ത്രലങ്കാരം - അശ്വതി ജയകുമാർ,നിർമ്മാണ നിർവഹണം - പ്രശാന്ത് നാരായണൻ,മുഖ്യ സഹ സംവിധാനം - അനീവ് സുരേന്ദ്രൻ, ധനകാര്യം - അഗ്നിവേഷ്, പ്രൊഡക്ഷൻ കോർഡിനേറ്റർ - ഐബിൻ തോമസ്, നിശ്ചല ചായാഗ്രഹണം -ശ്രീക്കുട്ടൻ, വാർത്താ പ്രചരണം - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. യെല്ലോ ടൂത്ത് ആണ് പബ്ലിസിറ്റി ഡിസൈൻസ്

ഫാമിലി എന്റർടെയ്നർ ആയെത്തുന്ന ചിത്രം ദീപാവലി റീലീസായി ഒക്ടോബർ 21 ന് തിയേറ്ററുകളിലെത്തും.

Content Highlights: jaya jaya jaya jaya he making video, basil joseph and darshana rajendran


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented