'ജയ ജയ ജയ ജയ ഹേ' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ
ജാനേമൻ എന്ന വമ്പൻ ഹിറ്റിനു ശേഷം ചിയേഴ്‌സ് എന്റർടൈൻമെന്റസ് അവതരിപ്പിക്കുന്ന 'ജയ ജയ ജയ ജയ ഹേ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വന്നു. ചിയേഴ്‌സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യർ, ഗണേഷ് മേനോൻ എന്നിവരും സൂപ്പർ ഡ്യുപ്പർ ഫിലിംസിന്റെ ബാനറിൽ അമൽ പോൾസനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മുത്തുഗൗ, അന്താക്ഷരി തുടങ്ങിയ ചിത്രങ്ങൾ ഒരുക്കി ശ്രദ്ധ നേടിയ വിപിൻ ദാസാണ്. സംവിധായകൻ വിപിൻ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്.
കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ് 'ജയ ജയ ജയ ജയ ഹേ ' എന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റർ സൂചന നൽകുന്നു. വധു വരന്മാരുടെ വേഷത്തിൽ ദർശനയും ബേസിലും എത്തുന്ന ഫസ്റ്റ് ലുക്ക് വളരെ കുറച്ചു സമയം കൊണ്ട് തന്നെ വൈറൽ ആയിരിക്കുകയാണ്. സംവിധായകൻ എന്ന ബ്രാൻഡ് ലേബലിൽ നിന്നു മാറി നടൻ എന്ന നിലയിൽ ശ്രദ്ധേയമായ സംഭാവനകൾ മലയാള സിനിമക്ക് ബേസിൽ ഇതിനോടകം നൽകിയിട്ടുണ്ട്. കാമ്പുള്ള വേഷങ്ങളിലൂടെ ദർശന രാജേന്ദ്രനും പ്രേക്ഷകരുടെ മനസ്സിൽ കയറി കൂടിയ താരമാണ്. ഇരുവരും ജോഡികളായി എത്തുന്ന ചിത്രത്തിനെ വളരെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ദീപാവലി റീലീസായി ഒക്ടോബർ 21-ന് ചിത്രം തീയേറ്ററുകളിലെത്തും.
ഐക്കൺ സിനിമാസ് ആണഅ ' ജയ ജയ ജയ ജയ ഹേ ' യുടെ വിതരണക്കാർ. ബബ്ലു അജുവാണ് ഛായാഗംരഹണം. ജോൺ കുട്ടിയാണ് എഡിറ്റിങ്. വിനായക് ശശികുമാറിന്റെയും ശബരീഷ് വർമയുടേയും വരികൾക്ക് അങ്കിത് മേനോൻ സംഗീത സംവിധാനം നിർവഹിക്കുന്നു. ഫെലിക്സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. കല - ബാബു പിള്ള, ചമയം - സുധി സുരേന്ദ്രൻ, വസ്ത്രലങ്കാരം - അശ്വതി ജയകുമാർ, നിർമ്മാണ നിർവഹണം - പ്രശാന്ത് നാരായണൻ, മുഖ്യ സഹ സംവിധാനം - അനീവ് സുരേന്ദ്രൻ, ധനകാര്യം - അഗ്നിവേഷ്, പ്രൊഡക്ഷൻ കോർഡിനേറ്റർ - ഐബിൻ തോമസ്, നിശ്ചല ചായാഗ്രഹണം -ശ്രീക്കുട്ടൻ, വാർത്താ പ്രചരണം - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. പബ്ലിസിറ്റി ഡിസൈൻസ് - യെല്ലോ ടൂത്ത്.
Content Highlights: jaya jaya jaya jaya he firstlook poster out, basil joseph and darshana rajendran
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..