അത്തരക്കാരോട് വെറുപ്പാണ്, മാധ്യമങ്ങളോട് ദേഷ്യം തോന്നാനുള്ള കാരണം വെളിപ്പെടുത്തി ജയ ബച്ചന്‍


ജയ ബച്ചൻ

കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് ജയ ബച്ചന്‍. രാഷ്ട്രീയ പ്രവര്‍ത്തക കൂടിയായ താരം മിക്കപ്പോഴും മാധ്യമങ്ങളോട് കര്‍ക്കശമായ നിലപാടാണ് സ്വീകരിക്കാറുള്ളത്. ഇപ്പോഴിതാ മാധ്യമങ്ങളോട് ഇത്രയും ദേഷ്യം തോന്നാനുള്ള കാരണങ്ങള്‍ സ്വയം വെളിപ്പെടുത്തുകയാണ് ജയ ബച്ചന്‍. പേരക്കുട്ടിയായ നവ്യ നവേലി നന്ദയ്‌ക്കൊപ്പമുള്ള പോഡ്കാസ്റ്റിലൂടെയാണ് താരത്തിന്റെ പ്രതികരണം.

മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തില്‍ ഇടപെടല്‍ നടത്തുന്നവരോട് വെറുപ്പാണെന്ന് ജയ ബച്ചന്‍ പറഞ്ഞു. ഇത്തരം ആളുകള്‍ക്ക് നാണക്കേടൊന്നും തോന്നുന്നില്ലേ എന്ന് എപ്പോഴും താന്‍ ചോദിക്കാറുണ്ടെന്നും ജയ ബച്ചന്‍ ചൂണ്ടിക്കാട്ടി.



നിങ്ങള്‍ എന്റെ ജോലിയെക്കുറിച്ച് പറയുന്നതില്‍ എനിക്കൊരു പ്രശ്‌നവുമില്ല. ഞാനൊരു മോശം നടിയാണെന്നോ സിനിമ നന്നായില്ലെന്നോ സൗന്ദര്യമില്ലെന്നോ നിങ്ങള്‍ക്ക് പറയാം, കാരണം ഇതൊരു ദൃശ്യമാധ്യമമാണ്. ഇതൊന്നും ഞാന്‍ ഗൗരവത്തിലെടുക്കുന്നില്ല. പക്ഷേ, എന്റെ സ്വകാര്യ ജീവിതത്തില്‍ ആരും ഇടപെടല്‍ നടത്തേണ്ട ആവശ്യമില്ല. ഞാന്‍ എവിടെയെങ്കിലും പോകുമ്പോള്‍ നിങ്ങള്‍ ചിത്രങ്ങളെടുക്കുന്നു, എന്റെ സ്വകാര്യതയില്‍ ഇടപെടുന്നു. ഞാനെന്താ ഒരു മനുഷ്യനല്ലേ?. മാധ്യമങ്ങള്‍ വീഡിയോകള്‍ എഡിറ്റ് ചെയ്ത് വ്യത്യസ്ത പ്ലാറ്റ്‌ഫോമുകളില്‍ പോസ്റ്റ് ചെയ്യുന്നു. അവര്‍ എടുക്കുന്നതും പോസ്റ്റ് ചെയ്യുന്നതും രണ്ടും രണ്ടാണ്. നിങ്ങള്‍ക്കിത് ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്, അപ്പോള്‍ എന്റെ സ്വാതന്ത്ര്യത്തിന്റെ കാര്യമോ?, ജയ ബച്ചന്‍ പറഞ്ഞു.

ഈയടുത്ത് ജയ ബച്ചന്‍ ഫോട്ടോയെടുക്കാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരോട് കയര്‍ത്ത് സംസാരിച്ചത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. നവ്യ നവേലിയ്‌ക്കൊപ്പം ലാക്‌മേ ഫാഷന്‍ വീക്കില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് താരം മാധ്യമങ്ങളോട് ദേഷ്യപ്പെട്ടത്. താരത്തെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധിപേര്‍ രംഗത്തെത്തിയിരുന്നു.

Content Highlights: Jaya Bachchan On Why She hate Media


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented