Abhishek, jaya
പുതിയ ചിത്രം ദി ബിഗ് ബുൾ പുറത്തിറങ്ങിയതിന്റെ സന്തോഷത്തിലാണ് ബോളിവുഡ് താരം അഭിഷേക് ബച്ചൻ. ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷക പ്രതികരണം പുറത്ത് വന്നുകൊണ്ടിരിക്കുന്ന വേളയിൽ തന്റെ സിനിമകളെക്കുറിച്ചുളള കുടുംബത്തിലുളളവരുടെ കാഴ്ചപ്പാടിനെക്കുറിച്ച് തുറന്ന് പറയുകയാണ് അഭിഷേക്. ചിത്രത്തിന്റെ പ്രീമിയർ അച്ഛൻ അമിതാഭ് ബച്ചൻ കണ്ടുവെന്നും എന്നാൽ അമ്മ ജയയും ഭാര്യ ഐശ്വര്യയും ചിത്രം കണ്ടിട്ടില്ലെന്നും പറയുന്ന അഭിഷേക് അതിനുള്ള കാരണവും വ്യക്തമാക്കുന്നുണ്ട്.
റിലീസിനു മുൻപ് തന്റെ സിനിമകൾ അമ്മ ഒരിക്കലും കാണാറില്ലെന്നും അക്കാര്യത്തിൽ അമ്മ അന്ധവിശ്വാസിയാണെന്നും അഭിഷേക് പറയുന്നു.
"അമ്മ എന്റെ ചിത്രങ്ങൾ റിലീസിന് മുമ്പ് കാണാറില്ല. അവർ അന്ധവിശ്വാസിയാണ്. എന്റെ കുടുംബം ചിത്രം കണ്ടു. നിർമാതാവ് അജയ് ദേവ്ഗൺ ആണ് ചിത്രം അവർക്ക് കാണിച്ചുകൊടുത്തത്. അമ്മ എന്നിട്ടും പടം കണ്ടില്ല. അത്രയ്ക്ക് അന്ധവിശ്വാസിയാണ്. അമ്മയുടെ ജന്മദിനത്തിന് ഒരു ദിനം മുന്നേയായിരുന്നു ചിത്രത്തിന്റെ റിലീസ്. അതുകൊണ്ട് തന്നെ ജന്മദിന സമ്മാനമായി ചിത്രം കാണാമെന്നാണ് അമ്മ പറഞ്ഞത്. അമ്മ കണ്ടിട്ട് അഭിപ്രായം എന്തെന്നറിയാൻ കാത്തിരിക്കുകയാണ് ഞാൻ. ബാക്കിയുള്ളവർക്ക് സിനിമ ഇഷ്ടപ്പെട്ടു. അച്ഛൻ കുറേ നല്ല കാര്യങ്ങൾ പറഞ്ഞു. ഒരർത്ഥത്തിൽ ഞാൻ സന്തോഷവാനാണ്, കാരണം എന്നെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട ഒരാൾ ഇതിനകം എന്റെ സിനിമയെ അംഗീകരിച്ചു, ഞാനതിൽ സന്തോഷിക്കുന്നു." അഭിഷേക് പറയുന്നു.
അമ്മയെ പോലെ തന്നെ ഐശ്വര്യയും റിലീസിനു മുൻപ് തന്റെ സിനിമകൾ കാണാറില്ലെന്നും അഭിഷേക് പറയുന്നു.
കൂകി ഗുലാട്ടിയാണ് ദി ബിഗ് ബുൾ സംവിധാനം ചെയ്തത്. അജയ് ദേവ്ഗണും ആനന്ദ് പണ്ഡിറ്റും ചേർന്നാണ് നിർമാണം.
Content Highlights : jaya bachchan does not watch abhishek's film before its release She is superstitious.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..