ചിത്രമെടുത്തതിന് ശകാരവുമായി ജയ ബച്ചന്‍ | വീഡിയോ


ജയ ബച്ചൻ ലാക്‌മേ ഫാഷൻ ഷോയിൽ എത്തിയപ്പോൾ മാധ്യമപ്രവർത്തകരോട് കയർക്കുന്നു

മുംബൈയില്‍ ലാക്‌മേ ഫാഷന്‍ വീക്കില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ചിത്രമെടുത്തവരോട് കയര്‍ത്ത്‌ ജയ ബച്ചന്‍. കൊച്ചുമകള്‍ നവ്യ നവേലിയ്‌ക്കൊപ്പമാണ് ജയ ബച്ചനെത്തിയത്. അതിനിടെ ചിത്രങ്ങള്‍ പകര്‍ത്താനെത്തിയ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകരെ ശകാരിക്കുകയായിരുന്നു.

''നിങ്ങള്‍ വീഴുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നിങ്ങള്‍ ആരാണ്, മാധ്യമപ്രവര്‍ത്തകരാണോ?'- എന്ന് ജയ ചോദിച്ചു. ഈ സമയത്തെല്ലാം ജയയെ ശാന്തയാക്കാന്‍ കൊച്ചുമകള്‍ ശ്രമിക്കുന്നുണ്ടെങ്കിലും നടി വഴങ്ങിയില്ല.



സംഭവത്തില്‍ ജയക്കെതിരേ സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം ഉയരുന്നുണ്ട്. എന്തിനാണ് ജയ ദേഷ്യപ്പെടുന്നത് എന്നതാണ് പ്രധാന വിമര്‍ശനം. മറ്റൊരാള്‍ വീഴുമെന്ന് പ്രതീക്ഷിക്കുന്നത് ആരാണെങ്കിലും അത് തെറ്റാണെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. ചിത്രങ്ങള്‍ പകര്‍ത്താന്‍ അനുവാദം ചോദിക്കണമായിരുന്നുവെന്നാണ് ജയയെ അനുകൂലിക്കുന്നവര്‍ പറയുന്നത്.

തന്റെയും കുടുംബത്തിന്റെയും ചിത്രം പകര്‍ത്താന്‍ ശ്രമിച്ചതിന് മാധ്യമപ്രവര്‍ത്തകരെ നേരത്തേയും ജയ ശകാരിച്ചിട്ടുണ്ട്. മകന്‍ അഭിഷേക് ബച്ചന്റെ ചിത്രമെടുത്തതിന്റെ പേരില്‍ ജയ ക്ഷുഭിതയായത് വലിയ ചര്‍ച്ചയായിരുന്നു.


Content Highlights: Jaya Bachchan angry reaction, viral video


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented