ഒന്ന് സ്വാമി വിവേകാനന്ദന്‍, വേഷപ്പകര്‍ച്ചയില്‍ ഉള്ള നടിയെ തിരിച്ചറിയുമോ?


ഒരുകാലത്ത് ബോളിവുഡിന്റെ താരസുന്ദരിയായിരുന്ന ജയാ ബാധുരിയാണ് ചിത്രത്തിലുള്ളത്.

-

സ്വാമി വിവേകാനന്ദന്റെ വേഷപ്പകര്‍ച്ചയില്‍ നില്‍ക്കുന്ന ഒരു നടിയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. വിവേകാനന്ദനെ അനുസ്മരിപ്പിക്കുന്ന രൂപത്തിലും ഭാവത്തിലും നില്‍ക്കുന്ന ഈ നടി ആരെന്ന ചര്‍ച്ചയ്‌ക്കൊടുവില്‍ ആളെ കണ്ടെത്തിയിരിക്കുകയാണ്.

ഒരുകാലത്ത് ബോളിവുഡിന്റെ താരസുന്ദരിയായിരുന്ന ജയാ ബാധുരിയാണ് ചിത്രത്തിലുള്ളത്. ജയയുടെ ഭര്‍ത്താവും ബോളിവുഡിന്റെ ബിഗ് ബിയുമായ അമിതാഭ് ബച്ചനാണ് താരത്തിന്റെ ഒരു പഴയകാല ചിത്രം പങ്കുവച്ചത്. ഒരു ബംഗാളി ചിത്രത്തിനായി ജയ നടത്തിയ വേഷപ്പകര്‍ച്ചയാണിത്. എന്നാല്‍ ചിത്രം പിന്നീട് പൂര്‍ത്തിയാകാതെ പോയി.

''ദാഗ്തര്‍ ബാബു എന്ന ബംഗാളി ചിത്രത്തില്‍ സ്വാമി വിവേകാനന്ദനായി ജയ. ചിത്രം പൂര്‍ത്തിയാകാതെ പോയി.

BACHAN

സത്യജിത് റേ സംവിധാനം ചെയ്ത 'മഹാനഗര്‍' എന്ന ചിത്രത്തിലൂടെയാണ് ജയാ ബാധുരി സിനിമയിലെത്തുന്നത്. പിന്നീട് നിരവധി സിനിമകളില്‍ നായികയായി തിളങ്ങിയ താരം തന്റെ നായകനായിരുന്ന അമിതാഭ് ബച്ചനുമായി പ്രണയത്തിലാവുകയും ഇരുവരും വിവാഹിതരാവുകയും ചെയ്തു.

ബച്ചനുമായുള്ള വിവാഹത്തെത്തുടര്‍ന്ന് സിനിമയില്‍ നിന്നും വിട്ട് നിന്ന ജയ ഗോവിന്ദ് നിഹലാനി സംവിധാനം ചെയ്ത 'ഹസാര്‍ ചൗരസി കീ മാ' എന്ന ചിത്രത്തിലൂടെയാണ് വീണ്ടും അഭിനയരംഗത്തേക്ക് മടങ്ങിയെത്തുന്നത്.

Content Highlights : Jaya Bachan As Vivekanandhan In A Bengali Movie Photo Shared By Amitabh Bachchan

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022


14:00

'ഞാൻ ചെല്ലുമ്പോഴേക്കും അ‌ച്ഛന്റെ ദേഹത്തെ ചൂടുപോലും പോയിരുന്നു' | Suresh Gopi | Gokul | Talkies

Jul 26, 2022

Most Commented