എഴുപത്തിരണ്ടാം ജന്മദിനമാഘോഷിക്കുകയാണ് ഒരുകാലത്ത് ബോളിവുഡിന്റെ പ്രിയ നായികയായിരുന്ന ജയ ബച്ചൻ. അമ്മയ്ക്ക് ജന്മദിനാശംസകൾ നേർന്ന് ഹൃദസ്പർശിയായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്  നടൻ അഭിഷേക് . ലോക്ക്ഡൗൺ കാരണം ഡൽഹിയിൽ  കുടുങ്ങിയിരിക്കുകയാണ് ജയ ഇപ്പോള്‍ ..അമ്മയെ മിസ് ചെയ്തുകൊണ്ടാണ് അഭിഷേകിന്റെ കുറിപ്പ് 
 
ഏതൊരു കുഞ്ഞും പറയുന്ന പോലെ അവരുടെ പ്രിയപ്പെട്ട വാക്കാണ് 'അമ്മ. ജന്മദിനാശംസകൾ 'അമ്മ... ലോക്ക്ൺഡൗൺ കാരണം 'അമ്മ ഡൽഹിയിലും ഞങ്ങൾ മുംബൈയിലും ആണെങ്കിലും അമ്മയെ ഓർത്തുകൊണ്ടിരിക്കുന്നു. ഹൃദയത്തിൽ കൊണ്ട് നടക്കുന്നു. ഒരുപാട് സ്നേഹം  അഭിഷേക് ബച്ചൻ കുറിച്ചു.
 
ജയാ ബച്ചന്റെയും അമിതാഭ് ബച്ചന്റെയും മകൾ ശ്വേതയും അമ്മയ്ക്ക് ജന്മദിനാശംസകൾ നേർന്നിട്ടുണ്ട്. അമ്മയ്‌ക്കൊപ്പമുള്ള കുട്ടിക്കാല ചിത്രം പങ്കുവച്ചാണ് ശ്വേതയുടെ പോസ്റ്റ് 
 
അമ്മയുടെ ഹൃദയം എന്നോടൊപ്പമാണ്, എന്റെ ഹൃദയത്തിലാണ് അത് കൊണ്ടു നടക്കുന്നത്., അതില്ലെങ്കിൽ ഞാനില്ല. എവിടെ ഞാൻ പോകുന്നുവോ അവിടെ അമ്മയും ഉണ്ട് ജന്മദിനാശംസകൾ 'അമ്മ -ശ്വേത കുറിച്ചു. 
 
ആശംസകൾ നേർന്ന എല്ലാവർക്കും നന്ദി പറഞ്ഞ് അമിതാഭ് ബച്ചനും ട്വീറ്റ് ചെയ്തട്ടുണ്ട്. 
 
ഇന്ന് ജയയുടെ ജന്മദിനത്തിൽ ആശംസകൾ അറിയിച്ചവർക്കെല്ലാ എന്റെ നന്ദിയും സ്നേഹവും. അവളെ ഓർമിച്ചതിന് നന്ദി. ഓരോരുത്തർക്കും  വ്യക്തിപരമായി മറുപടി നൽകുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ് ...അതുകൊണ്ട് ഈ സ്നേഹം അറിയിക്കുന്നു ...ജയയും അവളുടെ നന്ദി അറിയിച്ചിട്ടുണ്ട് ബച്ചൻ കുറിച്ചു
 

bachan

Content Highlights : jaya bachan 72nd birthday wishes from abhishek bachchan swetha bachchan amitabh bachchan