ഷാരൂഖ് - ആറ്റ്ലീ ചിത്രത്തിനെതിരെ കോപ്പിയടി ആരോപണം, പരാതിയുമായി തമിഴ് നിർമാതാവ്


തമിഴ് സിനിമാലോകത്തെ ഹിറ്റ്മേക്കറായ ആറ്റ്ലി ഇതാദ്യമായല്ല സിനിമയുടെ പേരിൽ വിവാദത്തിലകപ്പെടുന്നത്.

ജവാനിൽ ഷാരൂഖ് ഖാൻ | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

ടീസറും ഫസ്റ്റ്ലുക്ക് പോസ്റ്ററും ഇറങ്ങിയതുമുതൽ ആരാധകർ ഏറെ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന ചിത്രമാണ് ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന ജവാൻ. നയൻതാര നായികയാവുന്ന ചിത്രം എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. എന്നാൽ ചിത്രം ഒരു വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ്. കഥ കോപ്പിയടിച്ചു എന്ന ആരോപണവുമായി തമിഴ് സിനിമാ നിർമാതാവാണ് രം​ഗത്തെത്തിയിരിക്കുന്നത്.

തമിഴ് നിർമാതാവായ മാണിക്കം നാരായണനാണ് സംവിധായകൻ ആറ്റ്ലിക്കെതിരെ തമിഴ്നാട് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിലിനെ സമീപിച്ചിരിക്കുന്നത്. 2006-ൽ വിജയകാന്ത് നായകനായി പുറത്തിറങ്ങിയ പേരരസ് എന്ന ചിത്രത്തിന്റെ കഥ കോപ്പിയടിച്ചു എന്നാണ് മാണിക്കം ആരോപിച്ചിരിക്കുന്നത്. മാണിക്കം നാരായണനാണ് പേരരസിന്റെ കഥയുടെ അവകാശം വാങ്ങിയതെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.വിജയകാന്ത് ഇരട്ട സഹോദരന്മാരായി പ്രത്യക്ഷപ്പെട്ട ചിത്രമാണ് പേരരസ്. ജവാനിൽ ഷാരൂഖും ഇരട്ടവേഷത്തിലാണ് അഭിനയിക്കുന്നത്. അതേസമയം കഥയുമായി ബന്ധപ്പെട്ട വിവരങ്ങൾ ജവാന്റെ അണിയറപ്രവർത്തകർ ഇനിയും പുറത്തുവിട്ടിട്ടില്ല. മാണിക്കത്തിന്റെ പരാതിയിൽ ഈ മാസം ഏഴിന് ശേഷം തമിഴ്നാട് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ അന്വേഷണം ആരംഭിക്കും.

തമിഴ് സിനിമാലോകത്തെ ഹിറ്റ്മേക്കറായ ആറ്റ്ലി ഇതാദ്യമായല്ല സിനിമയുടെ പേരിൽ വിവാദത്തിലകപ്പെടുന്നത്. അദ്ദേഹത്തിന്റെ ആദ്യചിത്രമായ രാജാറാണിക്ക് മണിരത്നം സംവിധാനം ചെയ്ത മൗനരാ​ഗം എന്ന ചിത്രവുമായി സാദൃശ്യമുണ്ടെന്ന് നേരത്തേ ചർച്ചകളുണ്ടായിരുന്നു. രണ്ടാമത്തെ ചിത്രമായ തെരിക്ക് ഛത്രിയൻ എന്ന സിനിമയുമായും മെർസലിന് അപൂർവ സഹോദരർ​ഗളുമായും ബി​ഗിലിന് ഛക്ദേ ഇന്ത്യയുമായും സാമ്യമുണ്ടെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു.

വിജയ് സേതുപതിയാണ് ജവാനിൽ വില്ലൻ വേഷത്തിൽ. യോ​ഗി ബാബു, പ്രിയാമണി എന്നിവരാണ് മറ്റുവേഷങ്ങളിൽ.

Content Highlights: Jawan movie in new controversy, Shah Rukh Khan Atlee film faces plagiarism allegation


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented