രണാനന്തര ബഹുമതിയായി മികച്ച നടിക്കുള്ള പുരസ്‌കാരം ശ്രീദേവിയെ തേടിയെത്തിയപ്പോള്‍ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ ഭര്‍ത്താവ് ബോണി കപൂറും മക്കളായ ജാന്‍വി കപൂറും ഖുശി കപൂറും രാഷ്ട്രപതിഭവനില്‍ എത്തിയിരുന്നു. 

അതിനിടെ പുരസ്‌കാരം വാങ്ങുന്ന രംഗമല്ലാതെ ക്യാമറക്കണ്ണുകളില്‍ അച്ഛനും മകളും തമ്മിലുള്ള മനോഹരമായ ഒരു ദൃശ്യം ഉടക്കി. ബോണി കപൂറിന്റെ മുഖം ജാന്‍വി തൂവാല കൊണ്ട് തുടയ്ക്കുന്ന ഒരു രംഗമായിരുന്നു അത്. ഈ ചിത്രം ഇന്റർനെറ്റില്‍ തരംഗമായതോടെ സമാനമായ ഒരു ചിത്രം ആരാധകര്‍ കണ്ടെത്തി. പഴയൊരു ഫിലിം ഫെയര്‍ പുരസ്‌കാരദാന ചടങ്ങളില്‍ ശ്രീദേവി സമാനമായി ബോണി കപൂറിന്റെ മുഖത്തെ വിയര്‍പ്പ് തൂവാല കൊണ്ട് തുടയ്ക്കുന്ന ഒരു ചിത്രമായിരുന്നു അത്. 

പുരസ്‌കാരം ഏറ്റുവാങ്ങാന്‍ അമ്മയുടെ പ്രിയപ്പെട്ട കാഞ്ചിപുരം സാരിയുടുത്താണ് ജാന്‍വി എത്തിയത്.

രവി ഉദ്യവാര്‍ സംവിധാനം ചെയ്ത മോം എന്ന സിനിമയിലെ അഭിനയത്തിനാണ് ശ്രീദേവിക്ക് പുരസ്‌കാരം ലഭിച്ചത്. ശ്രീദേവിയുടെ നേട്ടത്തില്‍ തനിക്ക് അഭിമാനം ഉണ്ടെന്നും എന്നാല്‍ അവരുടെ അസാന്നിധ്യം ഏറെ ദുഃഖം നല്‍കുന്നുവെന്നും പുരസ്‌കാരം ഏറ്റുവാങ്ങിയ ബോണി കപൂര്‍ പ്രതികരിച്ചു. 

Content Highlights: Janhvi Kapoor wipes sweat off Boney Kapoor’s face just like Sridevi used to national award