ജാൻവി കപൂർ, വിജയ് സേതുപതി | ഫോട്ടോ: എ.എൻ.ഐ, സിദ്ദിഖുൽ അക്ബർ | മാതൃഭൂമി
തെന്നിന്ത്യൻ സിനിമകളിൽ അഭിനയിക്കണമെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ബോളിവുഡ് നടി ജാൻവി കപൂർ. ഏതൊക്കെ താരങ്ങൾക്കൊപ്പം വേഷമിടാനാണ് താത്പര്യമെന്നും അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരിക്കുകയാണ് അവർ. വിജയ് സേതുപതിക്കും ജൂനിയർ എൻ.ടി.ആറിനുമൊപ്പം അഭിനയിക്കണമെന്നാണ് ജാൻവിയുടെ ആഗ്രഹം.
വിജയ് സേതുപതി നായകനായി അഭിനയിച്ച നാനും റൗഡി താൻ നൂറ് തവണ കണ്ടെന്ന് ജാൻവി ഗലാട്ടാ പ്ലസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. തനിക്ക് വിജയ് സേതുപതിയെ വലിയ ഇഷ്ടമാണ്. നാനും റൗഡി താൻ കണ്ടതിന് ശേഷം നമ്പർ സംഘടിപ്പിച്ച് അദ്ദേഹത്തെ വിളിച്ചു. ഒപ്പം അഭിനയിക്കാൻ താത്പര്യമുണ്ടെന്നും ഓഡിഷനിൽ പങ്കെടുക്കാൻ താൻ ആഗ്രഹം പ്രകടിപ്പിച്ചതായും ജാൻവി പറഞ്ഞു.
അയ്യോ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതിന്റെ അർത്ഥമെന്താണെന്ന് ശരിക്ക് മനസിലായില്ല. അദ്ദേഹം അതിശയപ്പെട്ടതുപോലെയാണ് തോന്നിയത്. വിജയ് സാർ ഞെട്ടിയെന്നാണ് കരുതുന്നത്. ജാൻവി പറഞ്ഞു. ജൂനിയർ എൻ.ടിആറിനേക്കുറിച്ച് പറഞ്ഞുതുടങ്ങിയാൽ നിർത്താനാവില്ലെന്നും ജാൻവി കൂട്ടിച്ചേർത്തു.
മലയാളചിത്രമായ ഹെലന്റെ ഹിന്ദി റീമേക്ക് ആയ മിലിയാണ് ജാൻവിയുടേതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രം. വരുൺ ധവാനൊപ്പമുള്ള ബവാൽ, രാജ് കുമാർ റാവു നായകനാവുന്ന മിസ്റ്റർ ആൻഡ് മിസ്സിസ്സ് മഹി എന്നിവയുടേതാണ് ജാൻവി നായികയായി തിയേറ്ററുകളിലെത്താനിരിക്കുന്ന പുതിയ ചിത്രങ്ങൾ.
Content Highlights: janhvi kapoor called vijay sethupathi, naanum rowdy dhaan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..