അച്ഛന്റെ പുകവലി നിര്‍ത്തിക്കാന്‍ സ്വന്തം ആരോഗ്യം അമ്മ വേണ്ടെന്നുവച്ചു; ശ്രീദേവിയെക്കുറിച്ച് ജാന്‍വി


സിഗരറ്റ് വലിക്കുന്നത് നിര്‍ത്താതെ നോണ്‍വെജ് കഴിക്കില്ലെന്ന് അമ്മ തറപ്പിച്ചുപറഞ്ഞു.

ശ്രീദേവിയും കുടുംബവും

ബോളിവുഡില്‍ തിരക്കുള്ള നടിമാരില്‍ ഒരാളാണ് ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മകളായ ജാന്‍വി കപൂര്‍. ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടെ തന്റെ മാതാപിതാക്കളെക്കുറിച്ചുള്ള രസകരമായ അനുഭവം പങ്കുവച്ചിരിക്കുകയാണ് താരം. അച്ഛന്‍റെ പുകവലി ശീലം നിറുത്തിക്കുന്നതിനായി തന്റെ അമ്മ ഒരിക്കല്‍ വെജിറ്റേറിയനായി മാറിയ കഥയാണ് ജാന്‍വി തുറന്നുപറഞ്ഞത്.

തന്റെ അച്ഛന്‍ ഭയങ്കര പുകവലിയായിരുന്നു എന്നും എത്ര പറഞ്ഞിട്ടും നിര്‍ത്താതായതോടെ വാശിക്ക് അമ്മ മാംസാഹാരം കഴിക്കുന്നത് മതിയാക്കിയെന്നും ജാന്‍വി പറഞ്ഞു. തുടർന്ന് ശരീരം ക്ഷീണിച്ചുതുടങ്ങിയതോടെ നോണ്‍വെജ് ഭക്ഷണം കഴിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ബന്ധിച്ചുവെങ്കിലും അമ്മ വഴങ്ങിയില്ല. സിഗരറ്റ് വലിക്കുന്നത് നിര്‍ത്താതെ നോണ്‍വെജ് കഴിക്കില്ലെന്ന് അമ്മ തറപ്പിച്ചുപറഞ്ഞു. അച്ഛന്‍ അപേക്ഷിച്ചിട്ടും അമ്മ വഴങ്ങിയിരുന്നില്ല.



താനും സഹോദരി ഖുഷി കപൂറും ചേര്‍ന്ന് അച്ഛന്റെ പുകവലി നിര്‍ത്തിക്കാനായി സിരഗറ്റുകള്‍ നശിപ്പിക്കാറുണ്ടായിരുന്നുവെന്നും ജാന്‍വി പറഞ്ഞു. സിഗരറ്റ് പാക്കറ്റിനുള്ളില്‍ തങ്ങള്‍ ടൂത്ത്‌പേസ്റ്റ് നിറച്ചുവയ്ക്കാറുണ്ടായിരുന്നെന്നും പക്ഷേ ഒന്നും ഫലം കണ്ടില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

സര്‍വൈവല്‍ ത്രില്ലറായ മിലിയാണ് ജാന്‍വി കപൂറിന്റെ പുതിയ ചിത്രം. സണ്ണി കൗശാല്‍, മനോജ് എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Content Highlights: Janhvi Kapoor about Boney Kapoor's smoking


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented