മലയാളത്തിലെ യുവ താരനിര ഒന്നിക്കുന്ന കോമഡി എന്റർടെയ്നർ ജാനേമൻ നവംബറിൽ തീയേറ്ററുകളിലേക്ക്. ലാൽ, അർജുൻ അശോകൻ, ബാലു വർഗീസ്, ഗണപതി, ബേസിൽ ജോസഫ്, സിദ്ധാർഥ് മേനോൻ, അഭിരാം രാധാകൃഷ്ണൻ, റിയ സൈറ, ഗംഗ മീര, സജിൻ ഗോപു, ചെമ്പിൽ അശോകൻ എന്നീ നടീനടന്മാരെ കൂടാതെ ധാരാളം പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.

കോമഡിക്ക് പ്രാധാന്യം കൊടുത്ത് കൊണ്ടുള്ള ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ചിദംബരം ആണ്. വിഷ്ണു തണ്ടാശേരി ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

വികൃതി എന്ന സിനിമക്ക് ശേഷം ചീർസ് എന്റർടെയ്ൻമെന്റിൻറെ ബാനറിൽ ലക്ഷ്മി വാര്യർ, ഗണേഷ് മേനോൻ, സജിത്ത് കൂക്കൾ, ഷോൺ ആൻ്റണി എന്നിവർ ചേർന്ന് ആണ് സിനിമാ നിർമ്മിക്കുന്നത്. സഹനിർമ്മാതക്കൾ സലാം കുഴിയിൽ, ജോൺ പി എബ്രഹാം. സഹ രചന സപ്നേഷ് വരച്ചൽ, ഗണപതി. സംഗീതം ബിജിബാൽ, എഡിറ്റർ കിരൺദാസ്, കോസ്റ്റ്യും മാഷർ ഹംസം, കലാസംവിധാനം വിനേഷ് ബംഗ്ലാൻ, മേക്കപ്പ് ആർജി വയനാടൻ, സ്റ്റിൽ വിവി ചാർലി, പ്രൊഡക്ഷൻ കൺട്രോളർ പി.കെ ജിനു, സൗണ്ട് മിക്‌സ് എംആർ രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ വിക്കി, കിഷൻ(സപ്താ റെക്കോർഡ്‌സ്), വിഎഫ്എക്‌സ് കൊക്കനട്ട് ബഞ്ച്, പി.ആർ.ഒ ആതിര ദിൽജിത്ത്, ഓൺലൈൻ മാർക്കറ്റിങ് പി.ആർ വൈശാഖ് സി വടക്കേവീട് എന്നിവരാണ്.

content highlights : janeman movie to be released on november directed by chidambaram starring lal arjun ashokan balu vargese