ജനതാ മോഷൻ പിക്ച്ചേഴ്സ് ചലച്ചിത്ര നിർമാണക്കമ്പനി മോഹൻലാൽ ഉദ്ഘാടനം ചെയ്യുന്നു
പ്രശസ്ത തിരക്കഥാകൃത്ത് എസ്.സുരേഷ് ബാബുവും വ്യവസായ പ്രമുഖനായ ഉണ്ണി രവീന്ദ്രനും നേതൃത്വം നൽകുന്ന പുതിയ ചലച്ചിത്രനിർമ്മാണ സ്ഥാപനമാണ് ജനതാ മോഷൻ പിക്ച്ചേഴ്സ്. നിർമാണക്കമ്പനിയുടെ ഉദ്ഘാടനം വ്യാഴാഴ്ച്ച കൊച്ചിയിലെ ക്രൗൺ പ്ലാസാ ഹോട്ടലിൽ നടന്ന ചടങ്ങിൽ മോഹൻലാൽ നിർവ്വഹിച്ചു. ബാനർ പ്രകാശനം നടത്തിയ മോഹൻലാൽ കമ്പനിയുടെ ആറു ചിത്രങ്ങളുടെ പ്രഖ്യാപനവും ഈ വേദിയിൽ വച്ചു നടത്തി.
ആദ്യ രണ്ടു ചിത്രങ്ങൾ സുരേഷ് ബാബു തന്നെ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു. മനോഹരനും ജനകിയും എന്നാണ് ആദ്യ ചിത്രത്തിൻ്റെ പേര്. പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകിയുള്ളതാണ് ഈ ചിത്രം. അണിയറ പ്രവർത്തകർ ഏറെയും പുതുമുഖങ്ങളാണ്. ആരിബഡ എന്ന രണ്ടാമത്തെ ചിത്രത്തിലെ നായകൻ ഷൈൻ നിഗമാണ്.

നവാഗതനായ രതീഷ്.കെ.രാജനാണ് മൂന്നാമതു ചിത്രമായ സ്റ്റാർട്ട് ആക്ഷൻ സാവിത്രി സംവിധാനം ചെയ്യുന്നത്. നവ്യാനായരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നാലാമതു ചിത്രം തരുൺ മൂർത്തിയും അഞ്ചാമത്തെ ചിത്രം ടിനു പാപ്പച്ചനും സംവിധാനം ചെയ്യും. ഭദ്രനാണ് ആറാമത്തെ ചിത്രം സംവിധാനം ചെയ്യുന്നത്. ഈ ചിത്രങ്ങളുടെ അഭിനേതാക്കളേയും സാങ്കേതിക പ്രവർത്തകരേയും തിരക്കഥകൾ പൂർത്തിയാകുന്ന മുറക്ക് പ്രഖ്യാപിക്കുമെന്ന് സുരേഷ് ബാബു പറഞ്ഞു.

ഭദ്രൻ, ബ്ലെസ്സി, ബി.ഉണ്ണികൃഷ്ണൻ, എം.പത്മകുമാർ, എബ്രിഡ് ഷൈൻ, തരുൺ മൂർത്തി, അരുൺ ഗോപി, രതീഷ്.കെ.രാജൻ തുടങ്ങിയ സംവിധായകർ ആശംസകൾ നേർന്ന് സംസാരിച്ചു. പി.ആർ.ഓ വാഴൂർ ജോസ്.
Content Highlights: janatha motion pictures inaugurated by mohanlal, janatha motion picture declared six upcoming movies
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..