ചെന്നൈ : കൊറേണ വൈറസുമായി ബന്ധപ്പെട്ട നടന്‍ രജനീകാന്തിന്റെ ട്വീറ്റ് ട്വിറ്റര്‍ നീക്കം ചെയ്തു. ജനതാ കര്‍ഫ്യൂ വിജയിപ്പിക്കാനുള്ള ആഹ്വാനമായി താരം പോസ്റ്റ് ചെയ്ത വീഡിയോ ട്വീറ്റാണ് ട്വിറ്റര്‍ നീക്കം ചെയ്തത്. 12 മുതല്‍ 14 മണിക്കൂര്‍ നേരം ആളുകള്‍ വീട്ടിലിരുന്നാല്‍ കൊറോണ വൈറസ് വ്യാപനത്തെ തടയാനാകും എന്നായിരുന്നു താരത്തിന്റെ ട്വീറ്റിന്റെ ഉള്ളടക്കം.
കൊറോണ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. ശ്രീകുമാരന്‍ തമ്പി, കമല്‍ ഹാസന്‍, അനുഷ്‌ക ശര്‍മ, ഷാരൂഖ് ഖാന്‍, അമിതാഭ് ബച്ചന്‍, ഹൃത്വിക് റോഷന്‍, അക്ഷയ് കുമാര്‍, ജയസൂര്യ, ഉണ്ണിമുകുന്ദന്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ് തുടങ്ങി ഒട്ടനവധി സിനിമാ പ്രവര്‍ത്തകരാണ് കര്‍ഫ്യൂവിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.
ഞായറാഴ്ച രാവിലെ ഏഴ് മണി മുതല്‍ രാത്രി ഒമ്പത് മണി വരെയാണ് ജനതാ കര്‍ഫ്യൂ.
Content Highlights: Janata Curfew; twitter deleted Rajanikanth's tweet


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..