-
സോഷ്യൽമീഡിയയിൽ മമ്മൂട്ടി പങ്കുവെച്ച ചിത്രങ്ങളുടെ ആഘോഷം അവസാനിക്കുന്നില്ല. ഷെയർ ചെയ്തും വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ആക്കിയും യുവാക്കളും മുതിർന്നവരും മെഗാസ്റ്റാറിന്റെ സോൾട്ട് ആന്റ് പെപ്പറിലുള്ള പുതിയ ലുക്ക് ഏറ്റെടുത്തിരിക്കുകയാണ്. അതിനിടയിൽ താരത്തിന്റെ ലുക്കിലേക്ക് തങ്ങളുടെ മുഖങ്ങൾ ഫോട്ടോഷോപ്പ് ചെയ്തു പോസ്റ്റ് ചെയ്ത ചിലരുടെ ചിത്രങ്ങളും വൈറലായിക്കൊണ്ടിരിക്കുകയാണ്. നടൻ ജനാർദനന്റെയും തൃത്താല എം എൽ എ വി ടി ബൽറാമിന്റെയും ഫെയ്സ്ബുക്ക് പേജുകളിലാണ് ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്.
ആഹാ അത്രയ്ക്കായോ എന്ന അടിക്കുറിപ്പോടെയാണ് ജനാർദനൻ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ട്രെൻഡിനൊപ്പം എന്ന കുറിപ്പോടെ ഷെയർ ചെയ്യപ്പെട്ട വി ടി ബൽറാമിന്റെ മുഖവും പെട്ടെന്നു തന്നെ വൈറലായി.
'വർക്ക് ഫ്രം ഹോം, വർക്ക് അറ്റ് ഹോം.. ഹോം വർക്ക്.. മറ്റ് ജോലികളില്ലാത്തതിനാൽ വർക്ക് ഔട്ട് തന്നെ എന്ന അടിക്കുറിപ്പോടെയാണ് മമ്മൂട്ടി ചിത്രം പങ്കുവെച്ചിരുന്നത്. താരത്തിന്റെ ഞെട്ടിപ്പിക്കുന്ന ലുക്ക് നിമിഷനേരം കൊണ്ടാണ് ആരാധകർക്കിടയിൽ വൈറലായത്.
Content Highlights :janardhanan and vt balram pics in mammooty workout getup viral in social media
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..