ചുംബനരം​ഗങ്ങളുൾപ്പെടെയുള്ള ഇന്റിമേറ്റ് രം​ഗങ്ങളിൽ ഡ്യൂപ്പ് ഉണ്ടായിരുന്നില്ല -ഹോളിവൂണ്ട് നായിക ജാനകി


ബാല്യം മുതൽ പ്രണയിക്കുന്ന രണ്ടു പെൺകുട്ടികൾ വർഷങ്ങൾക്കു ശേഷം വീണ്ടും കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന വൈകാരിക മുഹൂർത്തങ്ങളിലൂടെ മുന്നേറുന്ന ചിത്രമാണ് ഹോളി വൂണ്ട്. ‌

ജാനകി സുധീർ | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

ഇതുവരെ ചെയ്തതിൽ കൃത്യമായി ശമ്പളംകിട്ടിയ സിനിമ ഹോളി വൂണ്ട് ആണെന്ന് നടി ജാനകി സുധീർ. ഹോളിവൂണ്ടിലെ പ്രധാനകഥാപാത്രം ചെയ്യാൻ താത്പര്യമുണ്ടെന്ന് അങ്ങോട്ട് പറയുകയായിരുന്നുവെന്നും അവർ പറഞ്ഞു. ക്ലബ് എഫ്എമ്മിന്റെ ക്ലബ് സ്റ്റുഡിയോയിൽ സംസാരിക്കുകയായിരുന്നു അവർ.

"ബോൾഡ് എന്ന് വിശേഷണമുള്ള ഫോട്ടോഷൂട്ട് നടത്തിയിട്ടുണ്ട്. ഇൻസ്റ്റാ​ഗ്രാമിൽ ഫോട്ടോയ്ക്ക് വരുന്ന കമന്റുകൾ ശ്രദ്ധിക്കാറില്ല. കാണുമ്പോഴല്ലേ വിഷമമുണ്ടാകൂ. പിന്നെ എവിടെയോ കിടക്കുന്ന ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ എനിക്കെന്താ? ഹോളിവൂണ്ട് കണ്ടിട്ട് എല്ലാവരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ചുംബനരം​ഗങ്ങളുൾപ്പെടെയുള്ള ഇന്റിമേറ്റ് രം​ഗങ്ങളിൽ ബോഡി ഡബിളൊന്നും ചെയ്തിരുന്നില്ല." ജാനകി സുധീർ പറഞ്ഞു.

ട്രെയിലർ കണ്ടിട്ട് ഇതിൽ എന്തൊക്കെയോ ഉണ്ടെന്ന് പ്രതീക്ഷിച്ച് പോയവരെയെല്ലാം സിനിമ നിരാശപ്പെടുത്തി. സിനിമയ്ക്ക് ആവശ്യമായ രീതിയിലേ അത്തരം രം​ഗങ്ങളുൾപ്പെടുത്തിയിട്ടുള്ളൂ എന്ന് നേരത്തെ ചില ഇന്റർവ്യൂകളിൽ പറഞ്ഞിരുന്നു. അത് മനസിൽ വെച്ചുപോയവരെല്ലാം സിനിമയെ ഉൾക്കൊണ്ടുവെന്നും ജാനകി സുധീർ പറഞ്ഞു.

ബാല്യം മുതൽ പ്രണയിക്കുന്ന രണ്ടു പെൺകുട്ടികൾ വർഷങ്ങൾക്കു ശേഷം വീണ്ടും കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന വൈകാരിക മുഹൂർത്തങ്ങളിലൂടെ മുന്നേറുന്ന ചിത്രമാണ് ഹോളി വൂണ്ട്. ‌പോള്‍ വിക്ലിഫ് തിരക്കഥ ഒരുക്കിയ ചിത്രത്തിന് ഉണ്ണി മടവൂരാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ സംഗീതം ഒരുക്കിയ റോണി റാഫേലാണ് ഈ ചിത്രത്തിന്റെ സംഗീതസംവിധാനം.

Content Highlights: janaki sudheer interview holy wound movie actress interview, janaki sudheer on holy wound movie


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented