പൃഥ്വിരാജും സുരാജ് വെഞ്ഞാറമ്മൂടും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'ജന ഗണ മന'യുടെ പ്രമോ റിലീസ് ചെയ്തു.
ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പോലീസ് ഓഫീസറുടെ വേഷത്തിലാണ് സുരാജ് എത്തുന്നത്. സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ കഥ ഷാരിസ് മുഹമ്മദിന്റേതാണ്.
സുദീപ് ഇളമൺ ആണ് ഛായാഗ്രഹണം. ജെയ്ക്ക്സ് ബിജോയ് ആണ് സംഗീത സംവിധാനം. ഡ്രൈവിങ്ങ് ലൈസൻസിന് ശേഷം പൃഥ്വിരാജും സുരാജും ഒന്നിക്കുന്ന ചിത്രമാണ് ജന ഗണ മന.
ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ പൃഥ്വിയ്ക്കും സംവിധായകനായ ഡിജോയ്ക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചിത്രീകരണം നിർത്തി വെക്കേണ്ടി വന്നിരുന്നു.
Content Highlights : Jana Gana Mana Movie Promo Prithviraj Suraj Venjaramoodu Dijo Jose Antony