ടൈറ്റാനിക്കിലെ രംഗം, ജെയിംസ് കാമറൂൺ | ഫോട്ടോ: www.imdb.com/title/tt0120338/, എ.പി
ലോകസിനിമാ ചരിത്രത്തിലെ ക്ലാസിക് എന്ന് വിളിക്കാവുന്ന ചിത്രങ്ങളിലൊന്നാണ് 1997-ൽ പുറത്തിറങ്ങിയ ടൈറ്റാനിക് എന്ന ചിത്രം. ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത ചിത്രം അക്കാലത്തെ പണംവാരിപ്പടമായിരുന്നു. ചിത്രമിറങ്ങി വർഷങ്ങൾക്ക് ശേഷം ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് സംവിധായകൻ കാമറൂൺ. ലിയനാഡോ ഡികാപ്രിയോയെ നിർബന്ധിച്ചാണ് ചിത്രത്തിൽ അഭിനയിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
പീപ്പിൾ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ജെയിംസ് കാമറൂൺ ഇക്കാര്യം വെളിപ്പെടുത്തിയത്. നായകനാവാൻ ഡികാപ്രിയോക്ക് താത്പര്യമുണ്ടായിരുന്നില്ലെന്ന് കാമറൂൺ പറഞ്ഞു. ടൈറ്റാനിക്കിന്റെ തിരക്കഥ ബോറാണെന്നാണ് ഡികാപ്രിയോ ആദ്യം പറഞ്ഞത്. വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണെന്ന് മനസിലാക്കിക്കൊടുത്ത ശേഷമാണ് അദ്ദേഹം അഭിനയിക്കാൻ തയ്യാറായതുതന്നെ. തനിക്ക് അതിൽ അതിശയമൊന്നും തോന്നിയില്ല. ഡികാപ്രിയോയുടെ കഴിവിൽ പൂർണവിശ്വാസമുണ്ടായിരുന്നെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.
ടൈറ്റാനിക്കിന്റെ ഓഡിഷന് വരാനും ഡികാപ്രിയോക്ക് മടിയായിരുന്നെന്ന് മുമ്പ് ജെയിംസ് കാമറൂൺ പറഞ്ഞിരുന്നു. റിലീസായി 25 വർഷം പൂർത്തിയായതിനോടനുബന്ധിച്ച് ടൈറ്റാനിക്കിന്റെ റീമാസ്റ്റേർഡ് പതിപ്പ് തിയേറ്ററുകളിലേക്ക് എത്താനിരിക്കുകയാണ്. ഫെബ്രുവരി 10 നാകും ചിത്രം വീണ്ടുമെത്തുക. ജാക്ക് എന്ന കഥാപാത്രമായാണ് ഡികാപ്രിയോ എത്തിയത്. കേറ്റ് വിൻസ്ലെറ്റ് ആയിരുന്നു റോസ് എന്ന നായികാവേഷത്തിൽ.
നിലവിൽ ലോകത്ത് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ടൈറ്റാനിക്. ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത അവതാർ: ദ വേ ഓഫ് വാട്ടർ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്.
Content Highlights: james cameron about titanic movie, leonardo dicaprio
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..