'ബോണ്ടി'ന്റെ സംഗീതമൊരുക്കിയ മോണ്ടി നോര്‍മന്‍ അന്തരിച്ചു


Monty Norman| Photo Credit: https://www.montynorman.com/story_so_far

ലണ്ടന്‍: പ്രശസ്ത ബ്രിട്ടീഷ് സംഗീതജ്ഞന്‍ മോണ്ടി നോര്‍മന്‍ (94) അന്തരിച്ചു. തിങ്കളാഴ്ച്ചയായിരുന്നു വിയോഗം. അദ്ദേഹത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് മരണ വിവരം പുറത്ത് വിട്ടത്. ജെയിംസ് ബോണ്ട് ചിത്രത്തിലെ പ്രശസ്തമായ തീം മ്യൂസിക്ക് അദ്ദേഹമാണ് ഒരുക്കിയത്.

1928ല്‍ കിഴക്കേ ലണ്ടനില്‍ ഒരു ജൂത കുടുംബത്തിലാണ് മോണ്ടി നോര്‍മാന്‍ ജനിച്ചത്. രണ്ടാംലോക മഹായുദ്ധ കാലത്ത് ലണ്ടനില്‍ നിന്ന് നോര്‍മാനും കുടുംബവും പലായനം ചെയ്തു. പിന്നീട് തിരികെ വരികയും ചെയ്തു. റോയല്‍ എയര്‍ഫോഴ്‌സില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതിന് ശേഷമാണ് സംഗീതരംഗത്ത് ശ്രദ്ധകേന്ദ്രീകരിക്കുന്നത്.

1950-1960 കാലഘട്ടത്തില്‍ സിറില്‍ സ്റ്റാപ്പള്‍ട്ടണ്‍, സ്റ്റാന്‍ലി ബ്ലാക്ക് തുടങ്ങിയ പ്രശസ്തമായ സംഗീത ബാന്‍ഡുകളില്‍ ഗായകനായി പ്രവര്‍ത്തിച്ചു. ബ്രിട്ടീഷ് കോമഡി ചിത്രമായ 'മേക്ക് മി ആന്‍ ഓഫറാ'ണ് ആദ്യ ചിത്രം. 'എക്പ്രസോ ബോങ്കോ', 'സോംഗ്ബുക്ക്', 'പോപ്പി' തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍.

1962-ല്‍ ടെറന്‍സ് യങ് സംവിധാനം ചെയ്ത ആദ്യത്തെ ജെയിംസ് ബോണ്ട് ചിത്രമായ 'ഡോ. നോ'യ്ക്കായി സംഗീതം ഒരുക്കി. എന്നാല്‍ സിനിമയുടെ നിര്‍മാതാക്കള്‍ തൃപ്തിവരാതെ ഈ സംഗീതം പുനര്‍ക്രമീകരിക്കുവാനായി ജോണ്‍ ബാരിയെ ഏല്‍പ്പിച്ചു. ബോണ്ടിന്റെ തീം മ്യൂസിക്ക് ലോകമെങ്ങും വലിയ തരംഗമായി. പിന്നീട് ഈ സംഗീതം തന്റേതാണെന്ന് ബാരി അവകാശപ്പെട്ടു. തുടര്‍ന്ന് നോര്‍മന്‍ നിയമനടപടി സ്വീകരിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തു. ബോണ്ട് ഫ്രാഞ്ചൈസിയുടെ അവിഭാജ്യ ഘടകമാണ് ഈ തീം മ്യൂസിക്. 1962 മുതല്‍ നോര്‍മന് അതില്‍ റോയല്‍റ്റി ലഭിക്കുകയും ചെയ്തു.

Content Highlights: Monty Norman passed away, James Bond theme composer 1962 dr No

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


K Sudhakaran

1 min

പാലക്കാട് കൊലപാതകത്തിനു പിന്നില്‍ സിപിഎം; എല്ലാം ബിജെപിയുടെ തലയില്‍വെക്കാന്‍ പറ്റുമോയെന്ന് സുധാകരന്‍

Aug 15, 2022

Most Commented