-
ജെയിംസ് ബോണ്ട് സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ യുക്രേനിയന്‍ നടിയും മോഡലുമായ വോള്‍ഗ കുര്‍യലെങ്കോവിന് കൊറോണ സ്ഥിരീകരിച്ചു.
നടി തന്നെയാണ് വിവരം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്. ഒരാഴ്ചയായി തനിക്ക് സുഖമില്ലെന്നും പരിശോധന നടത്തിയപ്പോള്‍ കൊറോണ സ്ഥിരീകരിച്ചതെന്നും വോള്‍ഗ പറയുന്നു. പനിയും തളര്‍ച്ചയുമായിരുന്നു പ്രധാന ലക്ഷണങ്ങള്‍. വീടിന് പുറത്തിറങ്ങാതെ വിശ്രമിക്കുകയായിരുന്നു. എല്ലാവരും കൊറോണയെ ചെറുക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം- വോള്‍ഗ വ്യക്തമാക്കി.
2008 ല്‍ പുറത്തിറങ്ങിയ ബോണ്ട് ചിത്രം ക്വാണ്ടം ഓഫ് സൊളാസിലാണ് വോള്‍ഗ വേഷമിട്ടത്. ഡാനിയേല്‍ ക്രേഗായിരുന്നു ചിത്രത്തിലെ നായകന്‍. ഒബ്‌ളീവിയണ്‍, മൊമന്റെം, ദ ഡിവൈന്‍ വാട്ടര്‍ തുടങ്ങിയവയാണ് വോള്‍ഗയുടെ പ്രധാന ചിത്രങ്ങള്‍.
ബോണ്ട് സീരീസിലെ ഏറ്റവും പുതിയ ചിത്രമായ നോ ടൈം ടു ഡൈയുടെ റിലീസ് കൊറോണ ബാധയെ തുടര്‍ന്ന് നീട്ടി വച്ചിരിക്കുകയാണ്. ഏപ്രിലില്‍ പുറത്തിറങ്ങേണ്ടിയിരുന്ന ചിത്രം ഏഴ് മാസത്തിന് ശേഷം നവംബറിലാണ് റീലീസ് ചെയ്യുന്നത്. കൊറോണ അന്താരാഷ്ട്ര തലത്തില്‍ സിനിമാ വ്യവസായത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. മാര്‍വല്ലിന്റെ ബ്ലാക്ക് വിഡോ, ഫാസ്റ്റ് 9 തുടങ്ങിയ സിനിമകളുടെ റിലീസും മാറ്റിവച്ചു. ഇതോടെ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഹോളിവുഡ് സിനിമയ്ക്ക് സംഭവിച്ചിരിക്കുന്നത്.
ഹോളിവുഡ് താരം ടോം ഹാങ്ക്‌സും ഭാര്യയും നടിയുമായ റീത വില്‍സണും കൊണോറ ബാധയെ തുടര്‍ന്ന് ചികിത്സയിലാണ്.
Content Highlights: James Bond actor Olga Kurylenko tested positive for Corona Virus, Corona Outbreak, Hollywood Cinema release delay, no time to die Release
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..