ജെയിംസ് ബോണ്ട് പരമ്പരയിലെ പുതിയ ചിത്രത്തിന് ഇതുവരെ പേരായിട്ടില്ല. 2019 നവംബറിൽ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രം ബോണ്ട് 25 എന്നാണ് അറിയപ്പെടുന്നത്. എന്നാൽ, ഡാനിയൽ ക്രെയ്ഗ് സീക്രട്ട് ഏജന്റ് 007 ആകുന്ന പുതിയ ചിത്രത്തിന്റെ കഥ ഇപ്പോൾ നാട്ടിൽ പാട്ടായിരിക്കുകയാണ്.

ചിത്രത്തിന്റെ കഥ ചോർന്നു എന്ന റിപ്പോർട്ട് വ്യാപകമാണ്. ബോണ്ട് ആദ്യമായി വിവാഹം കഴിക്കുന്നു എന്നൊരു പ്രത്യേകതയുണ്ട് ചിത്രത്തിന്. പുതിയ സിനിമയിൽ ജെയിംസ് ബോണ്ട് വിവാഹം കഴിക്കുന്നുണ്ട്. ഭാര്യ കൊല്ലപ്പെടുന്നിടത്താണ് ചിത്രം തുടങ്ങുന്നത്. ഈ സാഹചര്യത്തിൽ ബോണ്ട് പ്രതികാരത്തിനിറങ്ങുന്നതാണ് ചിത്രം.

കാസിനോ റോയൽ, സ്കൈഫോൾ, ക്വാണ്ടം ഓഫ് സോളസ്, സ്പെക്ടർ എന്നിവയാണ് ഡാനിയൽ ക്രെയ്ഗ് ബോണ്ടായി വേഷമിട്ട മറ്റ് ചിത്രങ്ങൾ.

കഴിഞ്ഞ ആറ് ബോണ്ട് ചിത്രങ്ങളുടെയും തിരക്കഥാകൃത്തുകളായ നീൽ പര്‍വിസും റോദേയുമാണ് പുതിയ ബോണ്ട് ചിത്രവും ഒരുക്കുന്നത്.