93-ാമത് ഓസ്‌കാര്‍ പുരസ്‌കാര മത്സരത്തിന്റെ പട്ടിക അക്കാദമി പുറത്തിറക്കി. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കട്ടിന് ഓസ്‌കര്‍ മത്സരത്തില്‍ നിന്ന് പുറത്തായി. അക്കാദമി അവാര്‍ഡ്‌സിന്റെ ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം കാറ്റഗറിയിലാണ് ചിത്രത്തിന് എന്‍ട്രി ലഭിച്ചിരുന്നത്. 

ഓസ്‌കാര്‍ പുരസ്‌കാരത്തിന്റെ സമ്പൂര്‍ണ പട്ടിക കാണാം

ബെസ്റ്റ് ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ബിട്ടു ഇടം നേടി. കരീഷ്മ ദേവ് ഡ്യൂബെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

27 ചിത്രങ്ങളാണ് ഇന്ത്യയില്‍ ഓസ്‌കാറിനായി മത്സരിച്ചത്. ഗുലാബോ സിതാബോ, ചിപ്പ, ചലാംഗ്, ഡിസൈപ്പിള്‍ , ശിക്കാര. ബിറ്റര്‍ സ്വീറ്റ് തുടങ്ങിയ ചിത്രങ്ങള്‍ക്കൊപ്പം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോനും മത്സരത്തിലുണ്ടായിരുന്നു. അതില്‍ നിന്നാണ് ജല്ലിക്കട്ടിനെ തിരഞ്ഞെടുത്തത്.