ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജെല്ലിക്കെട്ട് തീയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. അറവിനെത്തിച്ചപ്പോള്‍ ചാടിപ്പോയ പോത്തിനെ പിടികൂടാനുള്ള ഒരു നാടിന്റെ നെട്ടോട്ടം അവതരിപ്പിക്കുന്ന ജല്ലിക്കെട്ടില്‍ ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരന്റെ പങ്ക് എടുത്തു പറയേണ്ടതാണ്.
ഇപ്പോള്‍ ജെല്ലിക്കെട്ടിലെ ഒരു പ്രധാന രംഗം പകര്‍ത്തുന്ന ഗിരീഷ് ഗംഗാധരന്റെ വീഡിയോ ആണ് വൈറലാവുന്നത്. അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട വീഡിയോയില്‍ ഇല്ലാത്ത പോത്തിന് പുറകേ ഓടുന്ന വലിയ ജനക്കൂട്ടത്തിന് പുറകേ ഓടുകയാണ് ഗിരീഷ്.
ചെറിയ ഇടവഴിയിലൂടെയും കുറ്റിക്കാട്ടിലൂടെയുമൊക്കെ വലിയ ഭാരമുള്ള ക്യാമറയും തൂക്കി ഓടി അവസാനം കിതച്ചുകൊണ്ട് അടുത്തുള്ള പള്ളിയുടെ വരാന്തയില്‍ വിശ്രമിക്കുന്ന ഗിരീഷിനെയും വീഡിയോയില്‍ കാണാം.
ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ്, സാബുമോന്‍ അബ്ദുസമദ്, ജാഫര്‍ ഇടുക്കി തുടങ്ങിയ പരിചിത മുഖങ്ങള്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ദീപു ജോസഫ് ആണ്. പ്രശാന്ത് പിള്ള സംഗീതവും രംഗനാഥ് രവി സൗണ്ട് ഡിസൈനും നിര്‍വഹിച്ചിരിക്കുന്നു. എസ്.ഹരീഷ്, ആര്‍.ജയകുമാര്‍ എന്നിവരാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്
Content Highlights : Jallikattu Making Video Gireesh Gangadharan Lijo Jose Pellissery Chemban Vinod Antony Varghese