ജയ്ഹോ എന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന് തുടക്കമിട്ടു. കൊച്ചിയിലെ ജയ്ഹോ - ആസ്ഥാനത്തായിരുന്നു ഉദ്ഘാടച്ചടങ്ങ്. സംവിധായകൻ ജോഷി ഉദ്ഘാടനം ചെയ്തു. തിരക്കഥാകൃത്തും, സംവിധായകനും, നടനുമൊക്കെയായ രണ്‍ജി പണിക്കര്‍  തിരക്കഥാകൃത്ത് ബെന്നി.പി.നായരമ്പലം, അഭിനേതാക്കളായ അജു വര്‍ഗീസ്, അന്നാ ബെന്‍ എന്നിവർ സംബന്ധിച്ചു.

'ഫീച്ചര്‍ ഫിലിമുകള്‍, ഷോര്‍ട്ട് ഫിലിമുകള്‍, വെബ് സീരിയലുകള്‍, മ്യൂസിക്ക് ആല്‍ബങ്ങള്‍ തുടങ്ങി ദൃശ്യ മാധ്യമ രംഗത്തെ എല്ലാ നിലയിലുമുള്ള കലാരൂപങ്ങള്‍ ഈ പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലെത്തിക്കുകയാണ് ജയ്ഹോ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെലഷ്യമിടുന്നതെന്ന് ആമുഖപ്രസംഗത്തില്‍ രണ്‍ജി പണിക്കര്‍ വിശദീകരിച്ചു. കഴിവുള്ള കലാകാരന്മാര്‍ക്ക് ഈ വേദിഏറെ അനുഗ്രഹ പ്രദമായിരിക്കുമെന്നും രഞ്ജി പണിക്കര്‍ അനുസ്മരിച്ചു.

ചെലവു കുറഞ്ഞ സിനിമകള്‍ക്ക് ഏറെ പ്രാധാന്യം നല്‍കി ജയ്‌ഹോ ചിത്രങ്ങളും വെബ് സീരിയലുകളുമൊക്കെ നിര്‍മ്മിക്കുകയും മറ്റു നിര്‍മ്മാതാക്കളുടെ ചിത്രങ്ങള്‍ ഈ പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലെത്തിക്കുകയും ചെയ്യുമെന്ന് ജയ് ഹോപ്ലാറ്റ്‌ഫോമിന്റെ മുഖ്യ സാരഥിയായ  നിര്‍മ്മാതാവ് ജീവന്‍ നാസറും വ്യക്തമാക്കി.അജു വര്‍ഗീസും അന്നാ ബന്നും ആശംസകള്‍ നേര്‍ന്നു. ജയ്ഹോ ഡയറക്ടര്‍ മുജീബ് റഹ്മാന്‍, സജിത്കൃഷ്ണ എന്നിവരും ചലച്ചിത്ര രംഗത്തെ നിരവധിപ്പേരും ചടങ്ങില്‍ സംബന്ധിച്ചു.

Content highlights : jaiho malayalam digital paltform launched with director joshy actress anna ben