ടി.ജെ. ജ്ഞാനവേൽ, ടിപി.രാജഗോപാൽ, ജീവജ്യോതി
മുംബൈ: ജയ് ഭീം സിനിമയുടെ സംവിധായകന് ടി.ജെ. ജ്ഞാനവേല്‍ പുതിയ ചിത്രവുമായി എത്തുന്നു. മുംബൈയിലാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്.
ദോശ കിങ് എന്നാണ് ചിത്രത്തിന്റെ പേര്. ഹോട്ടല്‍ ഉടമയായ പി. രാജഗോപാലിനെതിരേ 2001-ല്‍ ജീവജ്യോതി ശാന്തകുമാര്‍ എന്ന സ്ത്രീ നടത്തിയ നിയമപോരാട്ടത്തിന്റെ കഥയാണ് പുതിയ ചിത്രത്തിലൂടെ പറയുന്നത്. ജംഗ്ളി പിക്ചേഴ്സാണ് ഈ ചിത്രം നിര്‍മിക്കുന്നതെന്ന് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ അമൃത പാണ്ഡെ പറഞ്ഞു.
ശരവണഭവന് ഹോട്ടല്‍ ശൃംഖലയുടെ ഉടമസ്ഥന് പി. രാജഗോപാല്‍ ജീവനക്കാരന്റെ മകളെ വിവാഹംചെയ്യാന്‍ ആഗ്രഹിച്ചു. ജീവജ്യോതി ശാന്തകുമാറിനെയായിരുന്നു അയാള്‍ മോഹിച്ചത്. ശാന്തകുമാറിനെ ജീവജ്യോതി അതിനുമുമ്പ് വിവാഹം ചെയ്തിരുന്നു. തനിക്ക് വിഘ്നമായി നില്ക്കുന്ന ശാന്തകുമാറിനെ പി. രാജഗോപാല്‍ കൊലചെയ്തു. മൃതദേഹം കൊടൈക്കനാലില്‍നിന്നാണ് കണ്ടെടുത്തത്. ഭര്‍ത്താവിനെ കൊന്നവനെ നിയമത്തിന്റെ നിയമത്തിന്റെ മുന്നില്‍കൊണ്ടുവരാന്‍ ജീവജ്യോതി നടത്തിയ പോരാട്ടമാണ് പുതിയ ചിത്രത്തിലൂടെ ജ്ഞാനവേല്‍ പറയുന്നത്.
Content Highlights: TJ Gnanavel Film, Dosa King, saravana bhavan, t rajagopal, Jeevajyothi, santhakumar murder
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..