നയൻതാര | ഫോട്ടോ: ഡി. നരേന്ദ്രൻ | മാതൃഭൂമി
തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താരയുടെ 75-ാമത്തെ ചിത്രം അണിയറയിലൊരുങ്ങുന്നു. ചിത്രത്തില്‍ സത്യരാജ്, ജയ്, റെഡിന്‍ കിംഗ്സ്ലി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സീ സ്റ്റുഡിയോസ്, ട്രൈഡന്റ് ആര്‍ട്‌സ്, നാദ് സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം ഈവര്‍ഷം അവസാനത്തോടെ തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നവാഗതനായ നിലേഷ് കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് നയന്‍താരയുടെ ചിത്രത്തിനായി രംഗത്തിറങ്ങിയതെന്നും ഇങ്ങനെയൊരു ചിത്രം നിര്‍മിക്കുന്നതില്‍ അഭിമാനമുണ്ടെന്നും നാദ് സ്റ്റുഡിയോസ് ഉടമയും നിര്‍മാതാവുമായ ജതിന്‍ സേഥി പറഞ്ഞു. ചിത്രത്തിന്റെ പേര് ഉടന്‍ പുറത്തുവിടും.
Content Highlights: Jai and Sathyaraj in Nayanthara's 75th film
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..