ജഗതി ശ്രീകുമാറും മകളും | ഫോട്ടോ: സ്ക്രീൻഗ്രാബ്
വെള്ളിത്തിരയിലേക്ക് പഴയ ഊർജ്ജസ്വലതയോടെ ആരെങ്കിലും തിരിച്ചുവരണമെന്ന് മലയാളികൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് ജഗതി ശ്രീകുമാറാണ്. അതിന്റെ തുടക്കമായിരുന്നു സി.ബി.ഐ 5. ഇപ്പോഴിതാ ആരാധകർക്കായി ഫെയ്സ്ബുക്കിലൂടെ ഒരു പുത്തൻ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് മലയാളത്തിന്റെ ഹാസ്യസാമ്രാട്ട്.
മകൾ പാർവതിക്കൊപ്പം ഗാനമാലപിക്കുന്ന താരത്തേയാണ് വീഡിയോയിൽ കാണാനാവുക. മുഹമ്മദ് റഫിയുടെ ക്യാ ഹുവാ തേരാ വാദാ എന്ന ഗാനമാണ് ഇരുവരും ചേർന്ന് ആലപിക്കുന്നത്. പാട്ടുപാടാം എന്ന് മകൾ ചോദിക്കുമ്പോൾ ആവാം എന്ന് പറയുന്ന ജഗതി ശ്രീകുമാറിനെയാണ് വീഡിയോയുടെ തുടക്കത്തിൽ കാണാനാവുക. പിന്നീട് മകൾക്കൊപ്പം പാട്ടിന്റെ വരികൾ മൂളാൻ ശ്രമിക്കുന്നു.
തിങ്കളാഴ്ചകൾ റഫി സാബിന്റെ മാന്ത്രികതയ്ക്കൊപ്പം എന്ന തലക്കെട്ടോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് വീഡിയോക്ക് കമന്റുകളുമായെത്തിയത്. മലയാള സിനിമയ്ക്ക് പകരംവെക്കാൻ പറ്റാത്ത ഒരേ ഒരാളാണ് ജഗതിയെന്നും പൂർവാധികം ശക്തിയോടെ തിരിച്ചു വരട്ടെയെന്നുമാണ് ഭൂരിഭാഗം കമന്റുകളും.
2012 മാർച്ചിൽ മലപ്പുറം തേഞ്ഞിപ്പലത്ത് വച്ചുണ്ടായ വാഹനാപകടത്തെ തുടർന്നാണ് ജഗതി അഭിനയരംഗത്തുനിന്ന് പിൻവാങ്ങിയത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹം വർഷങ്ങൾ നീണ്ട ചികിത്സയിലൂടെയാണ് ജീവിതത്തിലേക്ക് മടങ്ങിവന്നത്. ഈയിടെ സി.ബി.ഐ 5 എന്ന ചിത്രത്തിൽ തന്റെ പ്രശസ്തമായ വിക്രം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയിരുന്നു.
Content Highlights: jagathy sreekumar singing with daughter, viral video
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..