
-
മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മകള്‍ ശ്രീലക്ഷ്മി. ജഗതിയുടെ 69-ാം പിറന്നാളാണിന്ന്.
അങ്ങ് എനിക്ക് എത്ര പ്രിയപ്പെട്ടതാണെന്ന് അങ്ങേയ്ക്ക് അറിയാമെന്ന് പ്രതീക്ഷിക്കുന്നു. പപ്പയ്ക്ക് പിറന്നാള്‍ ആശംസകള്‍. ജഗതിയുടെ സിനിമയിലെ ഒരു ചിത്രം പങ്കുവച്ച് ശ്രീലക്ഷ്മി കുറിച്ചു.
വര്‍ഷങ്ങളായി സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണ് ജഗതി. 2012 മാര്‍ച്ചില്‍ തേഞ്ഞിപ്പലത്ത് വെച്ച് നടന്ന വാഹനാപകടമാണ് ജഗതിയെ സിനിമയില്‍ നിന്ന് അകറ്റിയത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജഗതി വര്‍ഷങ്ങള്‍ നീണ്ട ചികിത്സയിലൂടെയാണ് ജീവിതത്തിലേക്ക് മടങ്ങിവന്നത്. പിന്നീടങ്ങോട്ട് ആരോഗ്യം വീണ്ടെടുത്ത് ജഗതി സിനിമയില്‍ സജീവമാകാനുള്ള കാത്തിരിപ്പിലാണ് ആരാധകരും സിനിമാലോകവും.
കഴിഞ്ഞ വര്‍ഷം ഒരു വാട്ടര്‍ തീം പാര്‍ക്കിന്റെ പരസ്യത്തില്‍ ജഗതി പ്രത്യക്ഷപ്പെട്ടിരുന്നു.
Content Highlights: Jagathy Sreekumar birthday, daughter sreelakshmi wishes
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..