ജഗതി ശ്രീകുമാർ
തിരുവനന്തപുരം: ഏതാനും മിനിറ്റുകൾ മാത്രമേ വിക്രം സ്ക്രീനിലുണ്ടായിരുന്നുള്ളൂ. പക്ഷേ കേസിലൊരു ട്വിസ്റ്റ് പതിവ് പോലെ അയാൾ കരുതിവെച്ചിരുന്നു. വീൽച്ചെയറിലായിരുന്നിട്ടും ജഗതി ശ്രീകുമാർ എന്ന മലയാളത്തിന്റെ പ്രിയ നടൻ തിയേറ്ററുകളിൽ കൈയ്യടി നിറച്ചതിനുള്ള സ്നേഹസമ്മാനവുമായി സംവിധായകൻ വീട്ടിലെത്തിയപ്പോഴും ജഗതി ‘വിക്രം’ എന്ന കഥാപാത്രത്തിന്റെ ഭാവത്തിൽ തന്നെയായിരുന്നു. ’സി.ബി.ഐ.-5’ സിനിമയുടെ സംവിധായകൻ കെ.മധു സിനിമയുടെ വിജയാഘോഷത്തിന്റെ ഭാഗമായാണ് പേയാട്ടുള്ള ജഗതി ശ്രീകുമാറിന്റെ വീട്ടിലെത്തിയത്.
ജഗതിയും കെ.മധുവും ചേർന്ന് കേക്ക് മുറിച്ചായിരുന്നു ആഘോഷം. ചിരിയോടെ സന്തോഷത്തിൽ പങ്കുചേർന്ന ജഗതി കൈയുയർത്തി എല്ലാവരെയും അഭിവാദ്യം ചെയ്തു.സിബിഐ കാണാന്‍ തിയേറ്ററില്‍ പോകാമെന്ന് പറഞ്ഞപ്പോള്‍, ആ പോകാം എന്ന് ജഗതി ചുണ്ടനക്കി.
ഈ ചിത്രത്തിന് ഒരു ആറാം ഭാഗം ഉണ്ടാവുകയാണെങ്കിൽ അതിലും വിക്രമിന്റെ കഥാപാത്രമായി ജഗതി ശ്രീകുമാർ ഉണ്ടാകുമെന്ന്് മധു പറഞ്ഞു. ’’ചിത്രത്തിന്റെ അഞ്ചാം ഭാഗത്തെക്കുറിച്ച് ആലോചിച്ചപ്പോൾ തന്നെ ജഗതി അഭിനയിച്ച ഈ കഥാപാത്രം ഉണ്ടാകണമെന്ന്് ആഗ്രഹിച്ചിരുന്നു. ജഗതിയെ കൊണ്ടുവരുന്ന കാര്യത്തിൽ ഏറ്റവും താത്പര്യമെടുത്തത് മമ്മൂട്ടിയായിരുന്നു. മമ്മൂട്ടിയും താനും തിരക്കഥാകൃത്ത് എസ്.എൻ.സ്വാമിയും കൂട്ടായി ആലോചിച്ചാണ് തീരുമാനമെടുത്തത്’’-കെ.മധു പറഞ്ഞു.
സി.ബി.ഐ.-5 നായി ജഗതിയെ കൊച്ചിയിലെത്തിച്ചായിരുന്നു അഞ്ചു ദിവസത്തെ ഷൂട്ടിങ്. ഈ സിനിമയോടെ ജഗതി വീണ്ടും മലയാള സിനിമയിൽ സജീവമാകുമെന്നും മധു പറഞ്ഞു.
2012 മാർച്ച് പത്തിന് പുലർച്ചെ തേഞ്ഞിപ്പലത്തിനടുത്തുവെച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റാണ് ജഗതി കിടപ്പിലായത്. ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ’ഇടവപ്പാതി’ എന്ന സിനിമയുടെ ലൊക്കേഷനിലേക്ക് പോകുംവഴി അദ്ദേഹം സഞ്ചരിച്ചിരുന്ന കാർ ദേശീയപാത പാണമ്പ്ര വളവിലെ ഡിവൈഡറിൽ ഇടിച്ച് കയറുകയായിരുന്നു. ചലനശേഷി നഷ്ടപ്പെട്ട പ്രിയനടൻ 11 വർഷത്തിനുശേഷമാണ് വീണ്ടും സിനിമയിൽ മുഖം കാണിക്കുന്നത്.
Content Highlights: Jagathy Sreekumar, CBI 5 The Brain, Madhu meets Jagathy
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..