ജഗതി ശ്രീകുമാര്‍ സിനിമയില്‍നിന്ന് മാറിനില്‍ക്കാന്‍ തുടങ്ങിയിട്ട് ഒന്‍പത് വര്‍ഷത്തോളമാകുന്നു. 2012 മാര്‍ച്ചില്‍ തേഞ്ഞിപ്പലത്ത് വച്ച് നടന്ന വാഹനാപകടത്തിന്റെ രൂപത്തില്‍ വന്ന ദുരന്തമാണ് ജഗതിയെ സിനിമയില്‍നിന്ന് അകറ്റിയത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജഗതി വര്‍ഷങ്ങള്‍ നീണ്ട ചികിത്സയിലൂടെയാണ് ജീവിതത്തിലേക്ക് മടങ്ങിവന്നത്. 

വാഹനാപകടത്തിന് ശേഷം വീല്‍ ചെയറിലാണ് ജഗതി ആരാധകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. ആരോഗ്യം വീണ്ടെടുത്ത് ജഗതി സിനിമയില്‍ സജീവമാകാനുള്ള കാത്തിരിപ്പിലാണ് ആരാധകരും സിനിമാലോകവും. ഈ കാത്തിരിപ്പിന് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് ജഗതിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍. 

ഭാര്യ ശോഭയ്‌ക്കൊപ്പമുള്ള ജഗതിയുടെ പുതിയ ചിത്രങ്ങളാണിവ. എഴുന്നേറ്റ് നിന്ന് ശോഭയെ ചേര്‍ത്ത് പിടിച്ച് നെറ്റിയില്‍ ചുംബനം നല്‍കുകയാണ് ജഗതി. ജഗതി ശ്രീകുമാര്‍ ഒഫീഷ്യല്‍ എന്ന വേരിഫൈഡ് അല്ലാത്ത അക്കൗണ്ടിലാണ് പുതിയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

സ്നേഹത്തണൽ✨ #Home #Family

Posted by Jagathy Sreekumar on Saturday, 16 January 2021

ഈയിടെയാണ് ജഗതി 70-ാം പിറന്നാള്‍. കോവിഡ് പശ്ചാത്തലത്തില്‍ അടുത്ത കുടുംബാംഗങ്ങള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. 

Content Highlights: Jagathy Sreekumar actor new viral picture with wife Sobha