സസ്പെൻസ് ത്രില്ലർ, ജ​ഗദീഷിന്റെ വേറിട്ട വേഷം; വരുന്നൂ 'തട്ടുകട മുതല്‍ സെമിത്തേരി വരെ'


ജഗദീഷ് ശക്തമായ കഥാപാത്രവുമായി തിരിച്ചു വരുന്ന ഈ സസ്പെൻസ് ത്രില്ലർ സിനിമയുടെ പശ്ചാത്തല സംഗീതം ഗോപിസുന്ദർ നിർവഹിച്ചിരിക്കുന്നു.

'തട്ടുകട മുതൽ സെമിത്തേരി വരെ' എന്ന ചിത്രത്തിൽ ജ​ഗദീഷും ശ്രേയാ രമേശും

ജഗദീഷ്, ശ്രേയാ രമേശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിറാജ് ഫാന്റസി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'തട്ടുകട മുതല്‍ സെമിത്തേരി വരെ'. എന്ന ചിത്രം ജൂൺ 3 ന് റിലീസ് ആകുന്നു. ഓൺലൈൻ മൂവിസിന്റെ ബാനറിൽ ഷമീർ അലി കെ ആണ് നിർമാണം.

അല്‍ക്കു, ജെന്‍സണ്‍ ആലപ്പാട്ട്, വി കെ ബൈജു, സുനില്‍ സുഖദ, കോബ്ര രാജേഷ്, ലിജോ അഗസ്റ്റിന്‍, ഗബ്രി ജോസ്, മന്‍സൂര്‍ വെട്ടത്തൂര്‍, രാഹുല്‍ രാധാകൃഷ്ണൻ, തിരു, കണ്ണന്‍ സാഗര്‍, സ്‌നേഹ, ബിന്ദു, അനേക ചെറിയാന്‍, ശില്പ, ലാവണ്യ, ഫര്‍സാന ഫർസു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ.

നീണ്ട ഇടവേളക്ക് ശേഷം ജഗദീഷ് ശക്തമായ കഥാപാത്രവുമായി തിരിച്ചു വരുന്ന ഈ സസ്പെൻസ് ത്രില്ലർ സിനിമയുടെ പശ്ചാത്തല സംഗീതം ഗോപിസുന്ദർ നിർവഹിച്ചിരിക്കുന്നു. ഛായാഗ്രഹണം അനീഷ് തിരൂര്‍. ഷഫീഖ് റഹ്‌മാന്‍, പ്രവീണ്‍ ചമ്രവട്ടം എന്നിവരുടെ വരികള്‍ക്ക് ഷഫീഖ് റഹ്‌മാന്‍, മനു ചന്ദ് എന്നിവർ ഈണം പകരുന്നു. വിജയ് യേശുദാസ്, അഫ്‌സല്‍, നജീം അര്‍ഷദ്, പ്രദീപ് പള്ളുരുത്തി, സിയാ ഉല്‍ ഹഖ്, ശുഹൈബ് ജെറിന്‍ എന്നിവരാണ് ഗായകര്‍.

ചിത്രസംയോജനം -ഷമീർ, പ്രൊഡക്ഷൻ കൺട്രോളർ -മൻസൂർ വെട്ടത്തൂർ, കലാ സംവിധാനം -സജിത്ത് മുണ്ടയാട്, ചമയം -രാജേഷ് നെന്മാറ,
വസ്ത്രലങ്കാരം -സുകേഷ് താനൂർ, നിശ്ചല ഛായാഗ്രഹണം -ജയപ്രകാശ് അതളൂർ, പരസ്യകല -മനു ഡാവിഞ്ചി. വാർത്താ പ്രചരണം -ബിനു ബ്രിങ്ഫോർത്ത്.

Content Highlights: jagadeesh new movie thattukada muthal cemetery vare to theatre release

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


India vs Ireland 2nd t20 Dublin

2 min

അയര്‍ലന്‍ഡ് വിറപ്പിച്ചുവീണു, രണ്ടാം ട്വന്റി 20 യിലും വിജയിച്ച് പരമ്പര നേടി ഇന്ത്യ

Jun 28, 2022

Most Commented