കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങള്‍ക്ക് നടുവിലാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി ജാഫര്‍ ഇടുക്കിയുടെ ജീവിതം. കുറ്റപ്പെടുത്തലുകളുടെ കൂരമ്പുകളും ചോദ്യം ചെയ്യലും നിരന്തരം പിന്തുടര്ന്നപ്പോള്അഭിനയ ജീവിതത്തില്‍ നിന്ന് പോലും ജാഫറിന് മാറി നില്‍ക്കേണ്ടി വന്നു. ചെറിയൊരു ഇടവേളയ്ക്ക് ശേഷം ജാഫര്‍ വീണ്ടും സിനിമയില്‍ സജീവമാകുകയാണ്. മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്കിയ അഭിമുഖത്തില്‍ ജാഫര്‍ മനസ് വിവാദങ്ങളെക്കുറിച്ച് മനസ്സ് തുറക്കുന്നു
'കലാഭവന്‍ മണിയുമായുള്ള സൗഹൃദത്തിന്റെ പേരില്‍ ഇന്നും നാല്പത് പേര് തീ തിന്നു കൊണ്ടിരിക്കുകയാണ്. സി.ബി.ഐ ഏറ്റെടുത്ത കേസ് തെളിയുന്നതോടെ മാത്രമേ എന്നെപ്പോലുള്ള ആളുകള്‍ മണിയുടെ സുഹൃത്തായിരുന്നോ വില്ലനായിരുന്നോ എന്നൊക്കെ തെളിയുകയുള്ളൂ. മണിയുടെ മരണവുമായി ബന്ധപ്പെട്ട സത്യം പുറത്തു വരും. ആ വിഷയത്തില്‍ കൂടുതല്‍ ഒന്നും സംസാരിക്കാനില്ല-ജാഫര്‍ പറയുന്നു
മണിയുടെ മരണവുമായി ബന്ധപ്പെട്ട കേസുകളില്‍ ജാഫര്‍ മാനസികമായി ഏറെ പ്രയാസപ്പെട്ടിരുന്നു. ഒരു വര്‍ഷത്തോളം സിനിമയില്‍ നിന്ന് മാറിനിന്നു. കേസുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ തലക്കെട്ടുകളായതോടെ കേസുള്ള നടനെ പലരും വിളിക്കാതെയുമായി. ആരോപണങ്ങള്‍ സ്വസ്ഥത നശിപ്പിച്ചതോടെ സിനിമയില്‍ നിന്നും സ്വയം വിട്ടു നില്ക്കാന് തീരുമാനിച്ചതാണെന്നും ജാഫര്‍ പറഞ്ഞു.
'ഓഫറുകള്‍ വന്നിരുന്നു. പക്ഷേ സ്വീകരിക്കാന്‍ മനസ്സ് അനുവദിച്ചില്ല. മെയ്ക്കപ്പ് ഇട്ടതിന് ശേഷമാണ് തോപ്പില്‍ ജോപ്പനില്‍ നിന്ന് പിന്മാറിയത്. ചാനലുകളിലും പത്രങ്ങളിലും വന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങള്‍ കുടുംബാംഗങ്ങള്‍ക്ക് വലിയ വിഷമമുണ്ടാക്കി. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ വേഷത്തിന് നല്ല അഭിപ്രായമൊക്കെ കിട്ടി നില്‍ക്കുമ്പോഴായിരുന്നു മണിയുടെ മരണം. സിനിമയില്‍ നിന്ന് അകന്ന് പോയ എന്നെ പിന്നീട് നാദിര്‍ഷിക്കയാണ് തിരിച്ചു കൊണ്ടുവരുന്നത്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..