വില്‍ സ്മിത്ത് അന്ന് പരിധിവിട്ട് പെരുമാറിയെന്ന് ജെയ്ഡ സ്മിത്ത്


ജെയ്ഡ സ്മിത്ത്, വിൽ സ്മിത്ത് ക്രിസ് റോക്കിനെ മർദ്ദിക്കുന്ന രംഗം

ഓസ്‌കര്‍ ദാനചടങ്ങില്‍ അവതാരകന്‍ ക്രിസ് റോക്കിനെ വില്‍ വില്‍ സ്മിത്ത് തല്ലിയ സംഭവത്തില്‍ പ്രതികരിച്ച് ജെയ്ഡ സ്മിത്ത്. ജെയ്ഡയുടെ തലമുടിയെക്കുറിച്ചുള്ള പരാമര്‍ശമാണ് വില്‍ സ്മിത്തിനെ ചൊടിപ്പിച്ചത്. വേദിയിലേക്ക് നടന്നു ചെന്ന് വില്‍ സ്മിത്ത് ക്രിസിനെ മര്‍ദ്ദിക്കുകയായിരുന്നു.

വില്‍ സ്മിത്തിന്റെ പ്രവര്‍ത്തി പരിധികടന്നുവെന്ന് ജെയ്ഡ പറഞ്ഞതായി യു.എസ് വീക്കിലി റിപ്പോര്‍ട്ട് ചെയ്തു. നടിയോടടുത്ത വൃത്തങ്ങളാണ് ഇത് സംബന്ധിച്ച് മാധ്യമത്തോട് സംസാരിച്ചത്.

വില്‍ സ്മിത്ത് അങ്ങനെ ചെയ്തിരുന്നില്ലായിരുന്നുവെങ്കിലെന്ന് ജെയ്ഡ ആഗ്രഹിക്കുന്നു. സംരക്ഷണം ആവശ്യമുള്ള സ്ത്രീയല്ല ജെയ്ഡ. വളരെ ശക്തയാണ്. ജെയ്ഡയ്ക്ക് നേരേ വരുന്ന വിമര്‍ശനങ്ങളോട് പ്രതികരിക്കാന്‍ അവര്‍ക്ക് അറിയാം. ഇനിയെന്ത് തന്നെ സംഭവിച്ചാലും വില്‍ സ്മിത്തിനൊപ്പം തന്നെ നില്‍ക്കുമെന്ന് ജെയ്ഡ പറഞ്ഞതായും താരത്തോടടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

ജെയ്ഡ വര്‍ഷങ്ങളായി അലോപേഷ്യ രോഗിയാണ്. തലമുടി കൊഴിഞ്ഞു പോവുന്ന അവസ്ഥയാണിത്. നടിയും അവതാരകയും സാമൂഹ്യപ്രവര്‍ത്തകയുമാണ് ജെയ്ഡ സ്മിത്ത്. മികച്ച ഡോക്യുമെന്റിയ്ക്കുള്ള പുരസ്‌കാരം പ്രഖ്യാപിക്കുന്ന സമയത്ത് ക്രിസ് റോക്ക് അതേക്കുറിച്ച് തമാശ പറഞ്ഞു.

1997 ലെ ജി. ഐ ജെയിന്‍ എന്ന ചിത്രത്തില്‍ ഡെമി മൂര്‍ തലമൊട്ടയടിച്ചാണ് അഭിനയിച്ചത്. ജി.ഐ ജെയിന്‍ 2 ല്‍ ജെയ്ഡയെ കാണാമെന്ന് ക്രിസ് റോക്ക് പറഞ്ഞു. എന്നാല്‍ റോക്കിന്റെ തമാശ വില്‍ സ്മിത്തിന് രസിച്ചില്ല. അദ്ദേഹം വേദിയിലേക്ക് കയറിവന്ന് റോക്കിന്റെ മുഖത്ത് ശക്തിയായി അടിച്ചു. പിന്നീട് 'എന്റെ ഭാര്യയുടെ പേര് നിന്റെ വായ് കൊണ്ട് പറഞ്ഞുപോകരുതെ'ന്ന് ശക്തമായി താക്കീത് ചെയ്യുകയും ചെയ്തു.

സംഭവത്തില്‍ അക്കാദമിയോടും ക്രിസ് റോക്കിനോടും വില്‍ സ്മിത്ത് മാപ്പ് പറഞ്ഞു. അക്കാദമിയില്‍ നിന്ന് രാജി വയ്ക്കുകയും ചെയ്തു. വില്‍ സ്മിത്തുമായുള്ള പ്രൊജക്ടുകളില്‍ നിന്ന് പാരാമൗണ്ട് അടക്കമുള്ള ഏതാനും നിര്‍മാണ കമ്പനികള്‍ പിന്‍മാറിയതായും റിപ്പോര്‍ട്ടുകളുണ്ട്.


Content Highlights: Jada Pinkett Smith, Will Smith, Oscar infamous slap, Chris Rock

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023

Most Commented