മുംബൈ: 200 കോടിയുടെ തട്ടിപ്പ് കേസില്‍ ബോളിവുഡ് താരം ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ കെണിയിലാക്കിയത് ലീന മരിയ പോള്‍. ലീന മരിയ പോള്‍, ഭര്‍ത്താവ് സുകേഷ് ചന്ദ്രശേഖര്‍ എന്നിവര്‍ ഉള്‍പ്പെട്ട തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യാന്‍ ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. എന്നാല്‍ നടി ഹാജരായില്ല.

ജാക്വിലിനുമായി സൗഹൃദം സ്ഥാപിച്ച് ലീന പണം തട്ടിയെടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അന്വേഷണവുമായി സഹകരിക്കുമെന്ന നിലപാടിലായിരുന്നു ജാക്വിലിന്‍.

കേസില്‍ മുഖ്യപ്രതി സുകേഷ് ചന്ദ്രശേഖരാണ്. ഇയാള്‍ തന്റെ പ്രമോര്‍ട്ടര്‍മാരായ രണ്‍ബാക്‌സി, ശിവിന്ദര്‍ സിങ്, മല്‍വിന്ദര്‍ സിങ് എന്നിവരെ പറ്റിച്ച് 200 കോടി തട്ടിയെടുത്തെന്നാണ് കേസ്. ജാക്വിലിനെയും തട്ടിപ്പിനിരയാക്കിയതായാണ് ഇഡിയ്ക്ക് കിട്ടിയ വിവരം. 

കേസുമായി ബന്ധപ്പെട്ട ജാക്വിലിനെ 5 മണിക്കൂറോളം ഇഡി കഴിഞ്ഞ മാസം ചോദ്യം ചെയ്തിരുന്നു. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന എന്നീ കേസുകളാണ് സുകേഷിനെതിരെ ഇഡി ചുമത്തിയിരിക്കുന്നത്. ഡല്‍ഹി പോലീസാണ് ലീനയെയും സുകേഷിനെയും അറസ്റ്റ് ചെയ്തത്.

Content Highlights: Jacqueline Fernandez, Leena Maria Paul ,Sukesh Chandrasekhar, 200 crore fraud case