റേസ് 3 യുടെ ചിത്രീകരണത്തിനിടെ നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് പരിക്ക് പറ്റിയ വാര്‍ത്ത നേരത്തേ പുറത്ത് വന്നിരുന്നു. ചിത്രത്തില്‍ ഏറെ അപകടം പിടിച്ച ഒരു ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ ജാക്വിലിന്റെ വലതു കണ്ണിന് പരിക്കേല്‍ക്കുകയായിരുന്നു. 

കണ്ണിന്റെ കൃഷ്ണമണിക്ക് കേടുപാടുകള്‍ സംഭവിച്ചുവെന്നും ഇനി ഒരിക്കലും അത് ചികിത്സിച്ചു നേരെയാക്കാന്‍ കഴിയില്ലെന്നും ജാക്വിലിന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കണ്ണിന്റെ ചിത്രം സഹിതമാണ് ജാക്വിലിന്റെ കുറിപ്പ്. 

റെമോ ഡിസൂസ സംവിധാനം ചെയ്യുന്ന റേസ് 3 യില്‍ സല്‍മാന്‍ ഖാന്‍, അനില്‍ കപൂര്‍, ബോബി ഡിയോള്‍, ഡെയ്‌സി ഷാ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹോളിവുഡ് ചിത്രം ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് ഫ്രാഞ്ചൈസിയുമായി റേസ് 3യ്ക്ക് സമാനതകളുണ്ടെന്നാണ് ട്രെയിലറില്‍ നിന്ന് ലഭിക്കുന്ന സൂചന. 

സല്‍മാന്‍ ഖാന്‍ ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ജൂണ്‍ 15 ന് ചിത്രം പുറത്തിറങ്ങും. 

Jacqueline Fernandez

Content Highlights: jacqueline fernandez race 3 permanent eye injury