ബോളിവുഡ് താരം ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് ചിത്രീകരണത്തിനിടെ പരിക്കേറ്റു. അബുദാബിയില്‍ റേസ് ത്രീയുടെ ചിത്രീകരണത്തിന്റെ സമയത്താണ് അപകടമുണ്ടായത്. സ്‌ക്വാഷ് കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നും പരിക്ക് ഗുരുതരമല്ലെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും നിര്‍മാതാവ് രമേഷ് തൗറാനി പറഞ്ഞു. കണ്ണിന് മുകളിലാണ് ജാക്വിലിന് പരിക്കേറ്റിട്ടുള്ളത്. പരിക്കേറ്റ ഉടനെ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്കുശേഷം ഉടനെ ആശുപത്രി വിട്ട ജാക്വിലിന്‍ ചിത്രീകരണം പുനരാരംഭിക്കുകയും ചെയ്തു.

ചിത്രത്തിനായി അബുദാബിയില്‍ ഒരാഴ്ച്ചക്കാലമായി ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണത്തില്‍ പങ്കെടുക്കുത്തു വരികയായിരുന്നു ജാക്വിലിന്‍. ആയോധനകലകളും മറ്റും ജാക്വിലിന് അഭ്യസിക്കേണ്ടതുണ്ടായിരുന്നു. ഇവ സസ്വായത്തമാക്കാന്‍ നിത്യവും രണ്ട് മണിക്കൂര്‍ പരിശീലനവും നടത്താറുണ്ടായിരുന്നു

സല്‍മാന്‍ ഖാന്‍ നായകനാകുന്ന ചിത്രത്തില്‍ അനില്‍ കപൂര്‍, ബോബി ഡിയോള്‍ തുടങ്ങിയ വന്‍ താരനിര തന്നെയുണ്ട് . ടിപ്സ് ഫിലിംസിന്റെ ബാനറില്‍ സല്‍മാനും തൗറാനിയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം ഈദിനാണ് തിയേറ്ററുകളില്‍ എത്തുന്നത്.

Content Highlights : jacqueline fernandez injured while filming race 3 resumes shoot, jacqueline salman khan race 3