മിനി കൂപ്പര്‍, ഗുച്ചി ബാഗുകള്‍; തട്ടിപ്പുകാരന്‍ ജാക്വിലിന് നല്‍കിയത് കോടിയുടെ സമ്മാനങ്ങള്‍


ജാക്വിലിൻ ഫെർണാണ്ടസ്

ന്യൂഡല്‍ഹി: തട്ടിപ്പുകാരന്‍ സുകേഷ് ചന്ദ്രശേഖറുള്‍പ്പെടെയുള്ളവര്‍ക്ക് പങ്കുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ പ്രതിയാക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). ഡല്‍ഹിയിലെ പ്രത്യേക കോടതിയില്‍ ഇതുസംബന്ധിച്ച് പുതിയ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ഏജന്‍സിവൃത്തങ്ങള്‍ അറിയിച്ചു.

വിവിധ കുറ്റകൃത്യങ്ങളിലൂടെ നേടിയ തുകയില്‍നിന്ന് കോടികള്‍ മൂല്യമുള്ള സമ്മാനങ്ങള്‍ ജാക്വിലിന് സുകേഷ് ചന്ദ്രശേഖര്‍ നല്‍കിയതായി അന്വേഷണത്തില്‍ ഇ.ഡി. കണ്ടെത്തിയിരുന്നു. കൂട്ടാളിയായ പിങ്കി ഇറാനിയെയാണ് സമ്മാനങ്ങള്‍ കൈമാറാന്‍ സുകേഷ് ഏല്‍പ്പിച്ചത്.പ്രമുഖ ഇറ്റാലിയന്‍ ആഡംബര ബ്രാന്‍ഡായ ഗുച്ചിയുടെ ആഭരണങ്ങള്‍, വസ്ത്രങ്ങള്‍, വജ്രാഭരണങ്ങള്‍, 52 ലക്ഷം രൂപവിലവരുന്ന കുതിക, 9 ലക്ഷം വീതം വിലയുള്ള നാല് പേര്‍ഷ്യന്‍ പൂച്ചകള്‍, മിനി കൂപ്പര്‍ കാര്‍ തുടങ്ങി 10 കോടിയോളം മൂല്യമുള്ള സമ്മാനങ്ങളാണ് നല്‍കിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ചെന്നൈയില്‍ വച്ചാണ് സുകേഷുമായി കണ്ടുമുട്ടാറുള്ളതെന്ന് ജാക്വിലിന്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. കൂടാതെ ഫോണ്‍ വഴിയും സംസാരിക്കാറുണ്ട്. 2021 ഫെബ്രുവരി മുതല്‍ ഓഗസ്റ്റ് 2021 വരെയുള്ള കാലഘട്ടത്തിലായിരുന്നു അത്.

2009-ല്‍ ബോളിവുഡില്‍ അരങ്ങേറ്റംകുറിച്ച ശ്രീലങ്കന്‍ വംശജയാണ് മുപ്പത്തിയാറുകാരിയായ ജാക്വിലിന്‍. കേസുമായി ബന്ധപ്പെട്ട് ഇവരെ ഒന്നിലേറെത്തവണ ഇ.ഡി. ചോദ്യംചെയ്തു. കഴിഞ്ഞ ഏപ്രിലില്‍ 15 ലക്ഷം രൂപയും 7.27 കോടി രൂപയുടെ സ്വത്തും ഇ.ഡി. കണ്ടുകെട്ടിയിരുന്നു.

ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ പ്രമോട്ടറായ ശിവീന്ദര്‍ സിങ്ങിന്റെ കുടുംബത്തില്‍നിന്ന് 200 കോടി രൂപ തട്ടിയെടുത്തെന്ന കേസിലാണ് സുകേഷ് ചന്ദ്രശേഖറും പങ്കാളി ലീന മരിയ പോളും അറസ്റ്റിലായത്. ജയിലിലായിരുന്ന ശിവീന്ദര്‍ സിങ്ങിന് ജാമ്യം സംഘടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞ് സുകേഷ് ചന്ദ്രശേഖര്‍ 200 കോടിയോളം രൂപ തട്ടിയെന്നാണ് കണ്ടെത്തല്‍. നിയമകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെന്ന വ്യാജേനയാണ് ഇയാള്‍ അദിതി സിങ്ങില്‍നിന്ന് പണം കൈക്കലാക്കിയത്. ഡല്‍ഹിയില്‍ ജയിലില്‍ കഴിയുന്നതിനിടെയായിരുന്നു സുകേഷ് ഈ വമ്പന്‍ തട്ടിപ്പുകള്‍ നടത്തിയത്.

Content Highlights: jacqueline fernandez, sukesh chandrasekhar, enforcement directorate, Conman


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented