-
ഒറ്റനോട്ടത്തില്‍ ഉലകനായകന് കമല്‍ഹാസനാണോ എന്നു തോന്നിപ്പോകും. അതൊരു പക്ഷേ മുഖഛായ കൊണ്ടല്ല, മെയ് വഴക്കം കൊണ്ടാകാം. നടന് അശ്വിന്‍കുമാറിന്റെ ഏറ്റവും പുതിയ ട്രെഡ്മില് ഡാന്‍സ് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍മീഡിയ. ട്രെഡ്മില്ലിലെ വര്ക്ക്ഔട്ടിനിടയ്ക്ക് അനായാസേനയാണ് നടന് പാട്ടിനൊത്ത് നൃത്തം വെയ്ക്കുന്നത്. അശ്വിന്‍കുമാറിന്റെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പങ്കുവെക്കന്നത്.
കമല്ഹാസന് നായകനായ അപൂര്‍വ സഹോദരങ്കള്‍ എന്ന ചിത്രത്തിലെ അണ്ണാത്തെ ആടുരാര്‍ എന്ന ഗാനത്തിനാണ് അശ്വിന് ട്രെഡ്മില്ലിലെ വര്‍ക്ക്ഔട്ടിനിടെ കിടിലന്‍ നൃത്തച്ചുവടുകള്‍ വയ്ക്കുന്നത്. കുട്ടിക്കാലം തൊട്ടേ തനിക്ക് പ്രിയപ്പെട്ട പാട്ടാണിതെന്നും അശ്വിന് പറയുന്നു. സുരക്ഷിതത്വം വെല്ലുവിളിച്ചുകൊണ്ട് ഇത് അനുകരിക്കരുതരുന്നും അശ്വിന് പറയുന്നു. കുഞ്ചാക്കോ ബോബന്, അജു വര്‍ഗീസ് തുടങ്ങിയവരെയും കിടിലന്‍ പ്രകടനം കൊണ്ട് അശ്വിന് ഞെട്ടിച്ചിട്ടുണ്ട്.
നടന്റെ ട്രെഡ്മില്നൃത്തം മുമ്പും വൈറലായിട്ടുണ്ട്. ശരീരസംരംക്ഷണത്തിന് വളരെയധികം പ്രാധാന്യം കൊടുക്കുന്ന യുവനടന്മാരില് പ്രധാനിയാണ് അശ്വിന്. വില്ലന്‍ വേഷങ്ങളിലൂടെയാണ് പ്രേക്ഷകര്‍ക്ക് അശ്വിനെ പരിചയം. ജേക്കബിന്റെ സ്വര്‍ഗരാജ്യം, രണം, ചാര്‍മിനാര്‍, ധ്രുവങ്ങള്‍ 16, എന്നൈ നോക്കി പായും തോട്ട തുടങ്ങിയ ചിത്രങ്ങളില്‍ അശ്വിന് അഭിനയിച്ചിട്ടുണ്ട്. ഇന്ദ്രജിത്തിനൊപ്പമുള്ള ആഹാ ആണ് ഇനി പുറത്തിറങ്ങാനുള്ള സിനിമ.
Content Highlights : jacobinte swargarajyam actor ashwin kumar treadmill dance viral
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..