Jackson Bazaar Youth
ലുഖ്മാൻ അവറാന്‍, ജാഫര്‍ ഇടുക്കി, ഇന്ദ്രന്‍സ്, ചിന്നു ചാന്ദ്‌നി, അഭിറാം രാധാകൃഷ്ണന്‍, ഫഹിം സഫര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷമല്‍ സുലൈമാന്‍ സംവിധാനം ചെയ്യുന്ന 'ജാക്സണ്‍ ബസാര്‍ യൂത്ത്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. പള്ളിമുറ്റത്ത് ആവേശത്തിന്റെ അത്യുന്നതങ്ങളിലേക്ക് എത്തിക്കുന്ന 'ജാക്‌സണ്‍ ബസാര്‍ യൂത്ത്' അവതരിപ്പിക്കുന്ന ബാന്‍ഡ് മേളത്തിന്റെ പോസ്റ്ററാണ് റിലീസ് ചെയ്തത്.
ക്രോസ് ബോര്‍ഡര്‍ ക്യാമറ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ സക്കരിയ നിര്‍മ്മിക്കുന്ന ഈ ഫാമിലി ത്രില്ലര്‍ സിനിമയുടെ രചന ഉസ്മാന്‍ മാരാത്ത് നിര്‍വഹിക്കുന്നു. കോ പ്രൊഡ്യൂസര്‍- ഷാഫി വലിയ പറമ്പ, ഡോ. സല്‍മാന്‍, ലൈന്‍ പ്രൊഡ്യൂസര്‍- ഹാരിസ് ദേശം (ഇമാജിന്‍ സിനിമാസ്), എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസഴ്‌സ്- അമീന്‍ അഫ്‌സല്‍, ഷംസുദീന്‍ എം ടി. കണ്ണന്‍ പട്ടേരി ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സുഹൈല്‍ കോയ, ഷറഫു, ടിറ്റോ പി തങ്കച്ചന്‍ എന്നിവരുടെ വരികള്‍ക്ക് ഗോവിന്ദ് വസന്ത സംഗീതം പകര്‍ന്ന ഗാനങ്ങളാണ് 'ജാക്‌സണ്‍ ബസാര്‍ യൂത്തി'ല്‍ ഉള്ളത്.
എഡിറ്റര്‍- അപ്പു എന്‍ ഭട്ടതിരി, ഷൈജാസ് കെ എം. കല- അനീസ് നാടോടി, മേക്കപ്പ്-ഹക്കീം കബീര്‍, സ്റ്റില്‍സ്- രോഹിത്, ടൈറ്റില്‍ ഡിസൈന്‍-പോപ്‌കോണ്‍, പരസ്യക്കല- യെല്ലോ ടൂത്ത്‌സ്, സ്റ്റണ്ട്- ഫീനിക്‌സ് പ്രഭു, മാഫിയ ശശി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- റിന്നി ദിവാകര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- ഷിന്റോ വടക്കേക്കര, സഞ്ജു അമ്പാടി, വിതരണം- സെന്‍ട്രല്‍ പിക്‌ചേഴ്‌സ് റിലീസ്. പി ആര്‍ ഒ- എ.എസ്. ദിനേശ്.
Content Highlights: Jackson Bazaar Youth film shamal sulaiman
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..