-
ആക്ഷന്‍ സ്റ്റാര്‍ ജാക്കി ചാന് കൊറോണ വൈറസ് ബാധിച്ചെന്ന് വ്യാജ പ്രചാരണത്തില്‍ വിശദീകരണവുമായി താരം. കൊറോണ ബാധയുമായി ജാക്കി ചാന്‍ നിരീക്ഷണത്തിലാണെന്നായിരുന്നു വാര്‍ത്ത പ്രചരിച്ചത്. ഇതോടെയാണ് വിശദീകരണവുമായി താരം തന്നെ രംഗത്ത് വന്നത്
താന്‍ കൊറോണ നിരീക്ഷണത്തിലല്ലെന്നും എല്ലാവരുടെയും കരുതലിനും സ്‌നേഹത്തിനും നന്ദിയുണ്ടെന്നും ജാക്കി ചാന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
'ആദ്യം തന്നെ എല്ലാവരുടെയും അന്വേഷണങ്ങള്‍ക്ക് നന്ദി പറയാന്‍ ഞാന്‍ ഈ അവസരം ഉപയോഗിക്കുകയാണ്. ഞാന്‍ ആരോഗ്യവാനും സുരക്ഷിതനുമാണ്. മാത്രമല്ല ഞാന്‍ കൊറോണ നിരീക്ഷണത്തിലുമല്ല. എന്റെ സുഹൃത്തുക്കളടക്കം നിരവധി ആളുകള്‍ ഞാന്‍ സുരക്ഷിതനാണോ എന്നന്വേഷിച്ച് സന്ദേശങ്ങള്‍ അയച്ചിരുന്നു. നിങ്ങളുടെ സ്‌നേഹം കാണുമ്പോള്‍ മനസ് നിറയുന്നു. നന്ദി.
ലോകമെമ്പാടുമുള്ള എന്നെ സ്‌നേഹിക്കുന്ന എന്റെ ആരാധകര്‍ ഈ വിഷമാവസ്ഥയിലും എനിക്ക് പ്രത്യേക സമ്മാനങ്ങളും അയയ്ക്കുകയുണ്ടായി. ഫെയ്‌സ് മാസ്‌കുകള്‍ക്കു നന്ദി. നിങ്ങളുടെ ചിന്താശേഷി സ്വീകരിക്കപ്പെട്ടു. ആ സമ്മാനങ്ങളെല്ലാം ഇതുമായി ബന്ധപ്പെട്ട് വിഷമിക്കുന്ന ആളുകള്‍ക്ക് നല്‍കാന്‍ എന്റെ ടീമിനോട് അറിയിച്ചിട്ടുണ്ട്.'-ജാക്കിചാന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കുറച്ചു പൊലീസുകാര്‍ ഹോങ്കോങില്‍ പാര്‍ട്ടി നടത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് വ്യാജ പ്രചാരണത്തിന്റെ ആരംഭം. പിന്നീട് ഇതേ പൊലീസുകാരില്‍ 59 പേരെ കൊറോണ വൈറസ് ബാധയുടെ നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും അതിലൊരു പൊലീസ് ഉദ്യോഗസ്ഥന് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തു.
ജാക്കി ചാനും സുഹൃത്തുക്കളും ഈ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നുവെന്ന് സമൂഹമാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ വന്നതോടെയാണ് താരവും കൊറോണ നിരീക്ഷണത്തിലാണെന്ന പ്രചാരം ശക്തമായത്.
Content Highlights : Jackie Chan's Response on Rumors to Have Been Quarantined for Corona Virus
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..